തിരുവനന്തപുരം വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥി. സ്ഥാനാർത്ഥിത്വം ശ്രീലേഖ ഉറപ്പിച്ചു. നാളെ രാവിലെ ചുവരെഴുത്ത് തുടങ്ങും. ശാസ്തമംഗലം കൗൺസിലർ കൂടിയാണ് ആർ. ശ്രീലേഖ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപി വട്ടിയൂർക്കാവിൽ ഒന്നാം സ്ഥാനത്തായിരുന്നു.ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സോമൻ, തിരുവനന്തപുരം സിറ്റി ജില്ല പ്രസിഡൻ്റ് കരമന ജയൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് രീതിയിൽ ചുവരെഴുതി പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു. തൃശൂരിൽ പത്മജ വേണുഗോപാലും സമാനമായ രീതിയിൽ ചുവരെഴുതി ബിജെപിയുടെ പ്രചാരണം ആരംഭിച്ചു


