Headlines

യൂത്ത് കോൺഗ്രസിന്റെ വ്യാജ സംസ്ഥാന അധ്യക്ഷനാണ് രാഹുൽ മാങ്കൂട്ടത്തിൽ : ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്

കോഴിക്കോട് : യൂത്ത് കോൺഗ്രസിന്റെ വ്യാജ
സംസ്ഥാന അധ്യക്ഷനാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അറസ്റ്റിലായവർ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അടുപ്പക്കാരാണ്. കേസിൽ നിന്നും രക്ഷപെടാനാണ് യൂത്ത് കോൺഗ്രസ് ചില കലാ പരിപാടികൾ നടത്തുന്നത്. കോൺഗ്രസ് നേതാക്കൾക്കും വ്യാജ ഐഡി കാർഡ് നിർമിച്ചതിൽ പങ്കുണ്ടെന്നും വി ഡി സതീശൻ അടക്കമുള്ളവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും വികെ സനോജ് ആവശ്യപ്പെട്ടു.

വ്യാജന്മാർ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ആകുന്ന സ്ഥിതിയാണ് കേരളത്തിലെന്ന് അദ്ദേഹം പരിഹസിച്ചു. യൂത്ത് കോൺഗ്രസ് എന്തിനാണ് ഇപ്പോൾ പ്രതിഷേധിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം ഡി വൈ എഫ് ഐ ആരെയും ആക്രമിക്കുന്നവരല്ലെന്നും പറഞ്ഞു. പഴയങ്ങാടിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വന്ന ആളുകളെ തടയുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ചെയ്തത്. ജനക്കൂട്ടത്തോട് പ്രകോപനപരമായി ഇടപെട്ടപ്പോൾ ഉണ്ടായ പ്രതികരണമാണ് പഴയങ്ങാടിയിൽ ഉണ്ടായതെന്നും അത് ജനക്കൂട്ടത്തിന്റെ പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: