Headlines

ശബരിമല തീർത്ഥാടകൻ സന്നിധാനത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ശബരിമല തീർത്ഥാടകൻ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സന്നിധാനത്ത് വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്.തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മുരളി(50)യാണ് മരിച്ചത്. ശബരിമല തീർത്ഥാടനത്തിനിടെ ഇതുവരെ മരിച്ചവരുടെ എണ്ണം ഒൻപതായി.


ശബരിമല തീര്‍ത്ഥാടനമാരംഭിച്ച ശേഷം ആദ്യ 9 ദിവസത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് 9 പേര്‍. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നവംബര്‍ 17നാണ് ശബരിമല നട തുറന്നത്.കുറഞ്ഞ ദിവസങ്ങള്‍ക്കിടെ ഇത്രയും ഹൃദയസ്തംഭന മരണങ്ങള്‍ ഉണ്ടായത് അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: