ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

കുടക്: കർണാടകയിലെ കുടക് ജില്ലയിൽ ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യ എന്ന മലയാളി യുവതിയെ കണ്ടെത്തി. കണ്ണൂർ സ്വദേശിനിയായ ഐടി പ്രൊഫഷണൽ ശരണ്യ(36) ആണ് കഴിഞ്ഞവ്യാഴാഴ്ച്ച മുതൽ കാണാതായത്. നാല് ദിവസമായി യുവതിക്കായി തിരച്ചിൽ നടക്കുകയായിരുന്നു.  വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. വനമേഖലയിൽ നിന്നാണ് ശരണ്യയെ കണ്ടെത്തിയത് എന്നാണ് വിവരം.

വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയതായിരുന്നു ശരണ്യ. എന്നാൽ, യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: