തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോവളം സ്വദേശിനി സരിത മരിച്ചു. ബാലരാമപുരത്തിന് സമീപം തേമ്പാമുട്ടത്ത് ഞായറാഴ്ച വൈകുന്നേരത്തായിരുന്നു അപകടം സംഭവിച്ചത്. തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെ സരിതയുടെ നില ഗുരുതരമായതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. കാട്ടാക്കട ഭാഗത്തു നിന്ന് കോവളത്തേക്ക് ഓട്ടോറിക്ഷയിൽ പോകുകയായിരുന്നു സരിത. അതേസമയം ബാലരാമപുരത്ത് നിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് ഓട്ടോറിക്ഷയിലേക്ക് കയറി അപകടം ഉണ്ടാകുകയായിരുന്നു. കൂടാതെ ആ സമയത്ത് അതുവഴി പോവുകയായിരുന്ന മറ്റൊരു ബൈക്ക് യാത്രക്കാരനും അപകടത്തിൽ പരിക്കേറ്റു. സരിതയും ബന്ധുക്കളും കാട്ടാക്കടയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഏഴ് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലുണ്ടായിരുന്നത്. സരിതയുടെ തലയ്ക്ക് ഗുരുതരമായി അപകടത്തിൽ പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ മരണം സംഭവിച്ചു. അതേസമയം തിരുവനന്തപുരം ആറ്റിങ്ങലിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. രാത്രി 8 മണിയോടെ പൂവൻപാറ പാലത്തിന് സമീപമായിരുന്നു അപകടം. കഴക്കൂട്ടം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീജിത്ത് ഓടിച്ച കാർ, ഒരു ബസിലും ബൈക്കുകളിലും ഇടിക്കുകയായിരുന്നു
