ഹരിയാന: ഹരിയാനയിൽ വാഹനത്തെ മറികടക്കുന്നതിനിടെ സ്കൂൾ ബസ് കീഴ്മേൽ മറിഞ്ഞ് അപകടം. 8 കുട്ടികൾ അപകടത്തിൽ മരിച്ചു. പതിനഞ്ച് പേർക്ക് അപകടത്തിൽ ഗുരുതര പരിക്കുണ്ട്. ബസ് ഓവർടേക് ചെയ്യുമ്പോൾ അമിതവേഗതയിലയിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 35 മുതൽ 40 ഓളം കുട്ടികൾ ബേസിൽ ഉണ്ടായൊരുന്നെന്നാണ് സൂചന. സ്കൂൾ ബസിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായും പോലീസ് അറിയിച്ചു. 2018-ല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്

