തൃശൂര്‍: ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗം പടിയൂര്‍ മണ്ണായി വീട്ടില്‍ ശ്രീജിത്തിനെയാണ് (42 വയസ്സ്) നാടുകടത്തിയത്.
ഈ വര്‍ഷം ഫെബ്രുവരി 28 ന് പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയാണ്. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ ശ്രീജിത്ത് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പടിയൂര്‍ പഞ്ചായത്ത് പതിനൊന്നാം നമ്പര്‍ ചെരുന്തറ വാര്‍ഡില്‍ നിന്നും ബിജെപി പ്രതിനിധിയായിട്ടാണ് ശ്രീജിത്ത് തെരഞ്ഞെടുക്കപ്പെട്ടത്.

