Headlines

മരംമുറിക്കുന്നതിനിടെ ഷോക്കേറ്റു; തൊഴിലാളിയെ രക്ഷിച്ചത് കെഎസ്ഇബി ജീവനക്കാർ

വടക്കാഞ്ചേരി: മരം മുറിക്കുന്നതിനിടെ ഷോക്കേറ്റയാളെ കെഎസ്ഇബി ജീവനക്കാർ രക്ഷപ്പെടുത്തി. മംഗലം അമ്മാട്ടിക്കുളത്താണ് തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കല്ലംപാറ വിജയനാണ് ഷോക്കേറ്റത്. സ്വകാര്യ വ്യക്തിയുടെ വളപ്പിലെ മരത്തിന്റെ ശിഖിരങ്ങള്‍ വെട്ടി മുറിച്ചിടുന്നതിനിടയിലായിരുന്നു കൊമ്പ് 11 കെ.വി. ലൈനില്‍ തട്ടിയത്.

ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന കെഎസ്ഇബി വടക്കാഞ്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാന്‍ പിടി ബിജു, വര്‍ക്കര്‍ സിസി സുധാകരന്‍ എന്നിവർ അപകടം കാണുകയും സബ്‌സ്റ്റേഷനില്‍ വിളിച്ചു ലൈന്‍ ഓഫാക്കാൻ നിർദേശം കൊടുക്കുകയായിരുന്നു. തുടർന്ന് ഉടന്‍ തന്നെ ലൈന്‍ ഓഫാക്കി. തക്ക സമയത്തുളള ഇടപെടലാണ് വിജയന്റെ ജീവന്‍ രക്ഷിച്ചത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: