ബെംഗളുരു: ബ്യൂട്ടീഷ്യനായ യുവതിയെ ഫ്ലാറ്റിനുള്ളിൽ കയറി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ബെംഗളുരുവിലാണ് ബ്യൂട്ടിപാർലർ ജീവനക്കാരിയായ കൊൽക്കത്ത സ്വദേശി കൂട്ടബലാത്സംഗത്തിനിരയായത്. യുവതിയെ ഫ്ലാറ്റിൽ നിന്നും ഒഴിപ്പിക്കാനായാണ് ക്വട്ടേഷൻ സംഘം ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.
ബെംഗളൂരു ഗംഗോണ്ടനഹള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കൊൽക്കത്ത സ്വദേശിനിയാണു കൂട്ടബലാത്സംഗത്തിനിരയായത്. രാത്രി താമസ സ്ഥലത്തേക്കതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം പണവും ആഭരണങ്ങളും നൽകാൻ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. എതിർത്തതോടെ സംഘത്തിലെ മൂന്നുപേർ ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സമയം രണ്ടുപേർ വീടിനു പുറത്തു കാവൽ നിന്നു.
അക്രമികൾ പോയതിനു പിന്നാലെ യുവതി പൊലീസിന്റെ ഹെൽപ് ലൈനിൽ വിളിക്കുകയായിരുന്നു കുതിച്ചെത്തിയ പൊലീസ് കാവൽ നിന്ന രണ്ടുപേരെയും പിടികൂടി. സംഭവത്തിന് പിന്നാലെ രക്ഷപെട്ട മൂന്നുപേർക്കായി മദനായ്ക്കനഹള്ളി പൊലീസ് തിരച്ചിൽതുടങ്ങി. യുവതിയുടെ അയൽവായിയായ മറ്റൊരു യുവതിയാണ് ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന യുവതിയെ തേടി ആളുകളെത്തുന്നത് ഫ്ലാറ്റിലെ മറ്റു താമസക്കാർ എതിർത്തിരുന്നു. ഇവരോട് താമസം മാറാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഒഴിവാക്കാൻ ഫ്ലാറ്റ് ഉടമയും തയ്യാറായിരുന്നില്ല. തുടർന്ന് തൊട്ടടുത്ത ഫ്ലാറ്റിലെ അധ്യാപിക ഏർപ്പാടാക്കിയ ഗുണ്ടകളാണ് കൂട്ടബലാത്സംഗം നടത്തിയതെന്നാണു പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.


