മസ്ക്കറ്റ്: ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ മസ്കറ്റിൽ അപകടത്തിൽ മരിച്ചു.
പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തിൽ ഡോ.ആർ.ഡി.അയ്യരുടെയും ഡോ.രോഹിണി അയ്യരുടെയുടെയും മകളാണ്. ശനിയാഴ്ച ഉച്ചയോടെ മസ്ക്കറ്റിൽ ട്രക്കിങ്ങിനിടയിൽ ഉണ്ടായ അപകടത്തിലാണു ശാരദ അയ്യർ മരിച്ചതെന്നാണ് വിവരം. മൃതദേഹം മസ്കത്തിലെ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്. ഒമാൻ ഏയർ മുൻ മാനേജരാണ്. കഴിഞ്ഞമാസം 11ന് ആണ് പിതാവ് ഡോ.ആർ.ഡി.അയ്യർ അന്തരിച്ചത്. പിതാവിന്റെ സംസ്കാരച്ചടങ്ങുകൾക്കായി നാട്ടിൽ എത്തിയ ശാരദ കഴിഞ്ഞ 24ന് ആണു മസ്കത്തിലേക്ക് തിരിച്ചുപോയത്. പ്രിയ സഹോദരിയുടെ വിയോഗ വാർത്ത ചിത്ര അയ്യർ തന്നെ തൻ്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചത്. മകൻ: കബീർ(ഓസ്ട്രേലിയ).


