തിരുനെല്‍വേലി: ക്ലാസ്സ് മുറിയില്‍ മദ്യപിച്ച് 9ാം ക്ലാസ്സുകാരായ പെണ്‍കുട്ടികള്‍. തമിഴ്നാട് തിരുനെല്‍വേലിയിലാണ് ഞെട്ടിക്കുന്ന സംഭവം.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു. തിരുനെല്‍വേലി പാളയംകോട്ടയിലെ സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംഭവം ഉണ്ടായത്. തുടർന്ന് സർക്കാർ അന്വേഷണം ആരംഭിച്ചു.
ക്ലാസ്സ് മുറിയില്‍ വട്ടത്തിലിരുന്നായിരുന്നു പെണ്‍കുട്ടികളുടെ കൂട്ട മദ്യപാനം. തിരുനെല്‍വേലി പാളയംകോട്ടയിലെ സർക്കാർ എയ്ഡഡ് സ്കൂളിലാണ് നടുക്കുന്ന കാഴ്ചകള്‍. ക്ലാസ്സുകള്‍ക്കിടയിലെ ഇടവേളയില്‍ പെണ്‍കുട്ടികള്‍ പ്ലാസ്റ്റിക് കപ്പില്‍ മദ്യമൊഴിച്ചു കുടിക്കുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. ക്ലാസ് മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടി ഫോണില്‍ പകർത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സർക്കാർ അന്വേഷണം തുടങ്ങി. ദൃശ്യങ്ങളിലുള്ള 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തെന്നും എന്നാല്‍, പരീക്ഷ എഴുതാൻ അനുവദിക്കുമെന്നും സ്കൂള്‍ അധികൃതർ അറിയിച്ചു.
എല്ലാ വിദ്യാർത്ഥികള്‍ക്കും കൗണ്‍സിലിങ് നല്‍കും. കുട്ടികള്‍ക്ക് മദ്യം ലഭിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. തമിഴ്നാട്ടില്‍ രണ്ടോ മൂന്നോ മദ്യശാലകളുടെ മുന്നിലൂടെയല്ലാതെ ഒരു വിദ്യാർത്ഥിക്കും സ്കൂളിലെത്താനാകില്ലെന്നും മദ്യമൊഴുക്കുന്ന സർക്കാരാണ് തിരുനെല്‍വേലി സംഭവത്തിന്റെ ഉത്തരവാദികളെന്നും പിഎംകെ നേതാവ് അൻപുമണി രാമദാസ് പറഞ്ഞു


