ചില ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്

തിരുവനന്തപുരം: ചില ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്. തിരുവനന്തപുരം ഡിവിഷനിൽ ഈ മാസം നടക്കുന്ന അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയുമാണ് ചെയ്യുന്നത്. യാത്രക്കാർ മുൻകൂട്ടി ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

ട്രെയിൻ നമ്പർ 12624 – തിരുവനന്തപുരം സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്
മാർച്ച് 14-ന് പുറപ്പെടുന്ന ട്രെയിൻ ആലപ്പുഴ വഴി ഓടും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ സ്റ്റോപ്പുകൾ ഉണ്ടാകില്ല. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ സ്റ്റോപ്പുകൾ അനുവദിച്ചു.

ട്രെയിൻ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മൂർ എക്സ്പ്രസ്: 2026 മാർച്ച് 13-ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ ഗുരുവായൂരിനും നാഗർകോവിൽ ടൗണിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ നാഗർകോവിൽ ടൗണിൽ നിന്ന് രാവിലെ 06.33-ന് യാത്ര തുടങ്ങും.

ട്രെയിൻ നമ്പർ 22503 – കന്യാകുമാരി – ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ്
മാർച്ച് 14-ന് പുറപ്പെടുന്ന ട്രെയിൻ ആലപ്പുഴ വഴി വഴിതിരിച്ചുവിടും. ചെങ്ങന്നൂർ, കോട്ടയം സ്റ്റോപ്പുകൾ ഒഴിവാക്കി കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷൻ സ്റ്റോപ്പുകൾ നൽകും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: