Headlines

അമിതവേഗത; ബസ് ബൈക്കിലിടിച്ച് അപകടം; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ നോർത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവിൽ ബസ് ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. അരീക്കോട് കീഴുപറമ്പ് ഓത്തുപള്ളിപുറായ് സ്വദേശി കാരങ്ങാടൻ ജസിലിൻ്റെ മകൻ മുഹമ്മദ് ഇബാൻ (3) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. അരീക്കോട് ഭാഗത്തുനിന്ന് അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് വളവിൽ വെച്ച് ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ബൈക്കിലിടിച്ചതിനെ തുടർന്ന് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തുന്നതിനു മുന്നേ മരണം സംഭവിച്ചു.സംഭവസ്ഥലത്ത് എത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: