വ്യാപാര സ്‌ഥാപനങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാൻ ഗൂഗിൾ പേ എന്ന വ്യാജേനെ വ്യാജ ആപ് ഉപയോഗിച്ച വിദ്യാർഥികൾ അറസ്റ്റിൽ

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ വ്യാപാര സ്‌ഥാപനങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാൻ ഗൂഗിൾ പേ എന്ന വ്യാജേനെ വ്യാജ ആപ് ഉപയോഗിച്ച വിദ്യാർഥികൾ അറസ്റ്റിൽ. ചെർപ്പുളശ്ശേരിയിലെ വസ്ത്ര വിൽപനശാലയിലും ഫാൻസി കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ വിദ്യാർത്ഥികൾ വ്യാജ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് കടക്കാരുടെ പിടിയിലായത്. ഗൂഗിൾ പേ വഴിയാണ് വിദ്യാർത്ഥികൾ സാധനങ്ങൾക്ക് പണം നൽകിയത്. ആപ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം അയച്ചതായി ഇവർ ഭാവിച്ചു. തുക അയച്ചതിന്റെ ചിഹ്നം മൊബൈൽ ഫോണിൽ കാണിച്ചെങ്കിലും കട ഉടമയുടെ അക്കൗണ്ടിലേക്ക് പണം എത്തിയില്ല. തുടർന്ന് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.


വ്യാജ ആപ് വഴി തട്ടിപ്പ് നടത്തിയെന്ന് മനസിലാക്കിയ വ്യാപാരികൾ ഇവരെ ആദ്യം താക്കീത് ചെയ്ത് വിട്ടയച്ചു. തൊട്ടടുത്ത ദിവസം മറ്റൊരു കടയിലെത്തി സമാന രീതിയിൽ തട്ടിപ്പു നടത്താൻ ശ്രമിച്ചതോടെയാണു വിദ്യാർഥികളെ പൊലീസിനു കൈമാറിയതെന്നു വ്യാപാരികൾ പറഞ്ഞു.
തട്ടിപ്പു നടത്താൻ ശ്രമിച്ച 2 വിദ്യാർഥികളെ വ്യാപാരികൾ പിടികൂടി ചെർപ്പുളശ്ശേരി പൊലീസിനു കൈമാറി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥികളെ ചോദ്യം ചേയ്‌ത ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. കേസിൽ അന്വേഷണം നടത്തി ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: