ജീവനൊടുക്കാൻ കാരണം സുഹൈൽ; 35 കാരിയുടെ ആത്മഹത്യ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ



     

പത്തനംതിട്ട : പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഏനാത്ത് സ്വദേശിയായ 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഏനാത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ആണ് പൊലീസ് അറസ്റ്റ്. ഫെബ്രുവരി14ന് വെളുപ്പിനാണ് 35 കാരിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ കടമ്പനാട് പറമല എന്ന സ്ഥലത്താണ് യുവതിയെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ബന്ധുക്കൾക്ക് പിന്നീട് ലഭിച്ച ആത്മഹത്യകുറിപ്പിലാണ് സുഹൈൽ അൻസാരിയാണ് തന്‍റെ മരണത്തിന് പിന്നിലെന്ന് യുവതി വ്യക്തമാക്കിയത്. ‘ജീവനൊടുക്കാൻ കാരണം സുഹൈൽ’ എന്ന് യുവതി ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചിരുന്നു. ശൂരനാട് സെന്‍റ് തോമസ് സ്കൂളിലെ ഓഫീസ് സ്റ്റാഫ് ആയിരുന്നു യുവതി. അതേ സ്കൂളിലെ ജീവനക്കാരനായിരുന്ന സുഹൈൽ ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ടുവെന്നും സ്വകാര്യ ചിത്രങ്ങൾ അയച്ചു കൊടുക്കുവാൻ ആവശ്യപ്പെട്ടെന്നും അതിൽ മനം നൊന്താണ് തന്റെ ആത്മഹത്യയെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു.

തുട‍ർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. ഇതോടെയാണ് അന്വേഷണം അൻസാരിയിലേക്ക് എത്തിയത്. പിന്നാലെ ഏനാത്ത് പൊലീസ് കൊല്ലം പോരുവഴി സ്വദേശിയായ സുഹൈലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: