പണം കൊടുത്തില്ലെങ്കിൽ യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ.

തൃശൂർ: പണം നൽകിയില്ലെങ്കിൽ യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. പെരിങ്ങോട്ടുകര സ്വദേശിനിയാണ് പൂങ്കുന്നം സ്വദേശി ഷബീർ ഷംസുദ്ദീൻ (44) ഭീഷണിപ്പെടുത്തിയത്. പ്രതിയെ പിടികൂടിയത് ഈസ്റ്റ് പോലീസ് ആണ്. മൂന്നു ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന ഭീഷണി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


അന്വേഷണ സംഘത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം ജെ ജിജോ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, സൂരജ്, ദീപക്, അജ്മൽ എന്നിവരുണ്ടായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: