റോഡിന് നടുക്ക് 15 അടി താഴ്ചയിൽ വലിയ ഗർത്തം; സോഹ്ന റോഡ് എക്സ്പ്രസ് വേ വീണ്ടും ഇടിഞ്ഞ് താഴ്ന്നു, ഗതാഗത നിയന്ത്രണം
ഗുരുഗ്രാം : ഹരായാനയിൽ ഗുരുഗ്രാമിലെ സോഹ്ന റോഡ് എക്സ്പ്രസ് വേയുടെ നടുക്ക് വീണ്ടും വൻ ഗർത്തം. സുഭാഷ് ചൗക്കിന് സമീപാണ് സോഹ്ന റോഡ് എക്സ്പ്രസ് വേയുടെ പ്രധാന ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടത്. ഏകദേശം 15 അടിയോളം താഴ്ചയുള്ള ഗർത്തമാണ് രൂപപ്പെട്ടത്. തകർന്ന റോഡിന് താഴെ മലിന ജലം ഒഴുകുന്നത് പുറത്ത് വന്ന ചിത്രങ്ങളിൽ വ്യക്തമാണ്. റോഡിന് താഴെ ഒഴുകുന്ന മലിന ജലം ഒഴിവാക്കാനായി ഡ്രെയിനേജ് സംവിധാനം കൃത്യമായി ആസൂത്രണം ചെയ്യാത്തതിലുള്ള വീഴ്ചയാണ് റോഡ് ഇടിഞ്ഞ്…

