
വരാപ്പുഴയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; കബഡി താരങ്ങളായ 13 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്
വരാപ്പുഴ : കബഡി താരങ്ങളായ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞ് പതിമൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ചേര്‍ത്തലയില്‍ നടക്കുന്ന ആള്‍ കേരള കബഡി മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പറവൂരിലും ചെറായി ഭാഗങ്ങളിലുമുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച രാത്രി 8.15 ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍പെട്ടു മറിഞ്ഞ ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളെ ബസ്സിന്റെ ചില്ലുതകര്‍ത്താണ് പുറത്തെടുത്തത്. നാലു…