രാജസ്ഥാനില്‍ ബസിനു പിന്നിലേക്ക് ട്രെയ്‌ലര്‍ ഇടിച്ചുകയറി; 11 മരണം; 12 പേര്‍ക്ക് പരിക്ക്
ജയ്പൂർ: രാജസ്ഥാന്‍ ഭാരത്പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 11 പേർ മരിച്ചു. ജയ്പൂർ-ആഗ്ര ഹൈവേയിൽ ഹൻത്രയ്ക്ക് സമീപം രാവിലെ 4.30 നായിരുന്നു സംഭവം. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുജറാത്തിലെ ഭാവ്‌നഗറിൽ നിന്ന് ഉത്തർപ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്ന ബസ് ലഖൻപൂർ മേഖലയിലെ മേൽപ്പാലത്തിൽ നിർത്തിയപ്പോൾ ട്രക്ക് പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അന്തു, നന്ദ്‌റാം, ലല്ലു, ഭരത്, ലാൽജി, ഭാര്യ മധുബെൻ, അംബാബെൻ, കംബുബെൻ, രാമുബെൻ,…

