സ്കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിലിടിച്ചു; ഏഴു വയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: സ്കൂട്ടർ നിയന്ത്രണം വിട്ട് നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് ഉണ്ടായ അപകടത്തിൽ ഏഴു വയസ്സുകാരൻ മരിച്ചു. വിഴിഞ്ഞം കല്ലുവെട്ടാൻകുഴിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നലാണ് സ്കൂട്ടർ ഇടിച്ചത്. കാവിന്‍പുറം നെല്ലിവിള സ്വദേശി സിബിന്‍-ദീപ ദമ്പതികളുടെ മകന്‍ ആരോണ്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. അച്ഛനും അമ്മയ്ക്കും അഞ്ചുമാസം പ്രായനായ സഹോദരിക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ആരോണ്‍. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റിംഗ് റോഡില്‍ നിര്‍ത്തിയിടുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ സ്‌കൂട്ടറിന് മുന്‍വശത്ത്…

