കോഴിക്കോട് സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വാഹനാപകടത്തിൽ യുവതി മരിച്ചു. തെനെങ്ങാപറമ്പ് കോഴിപ്പറമ്പിൽ മുസാഫറിന്റെ ഭാര്യ ഫർസാന (28) ആണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊലുകുന്നത്ത് വച്ചായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡ‍ിക്കൽ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

പൊന്‍കുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചു, മൂന്നു മരണം, രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

കോട്ടയം: ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു മരണം. കോട്ടയം പൊൻകുന്നം കൊപ്രാക്കളം ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഓട്ടോ യാത്രികരായ യുവാക്കളാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ തിടനാട് സ്വദേശി ആനന്ദ് ആണെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ച് പേർ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Read More

സൈക്കിളിൽ പോകവെ യുവാക്കൾ ഷാൾ പിടിച്ചു വലിച്ചു; റോഡിൽ വീണ ബൈക്ക് പാഞ്ഞുകയറി മരിച്ചു

ലഖ്‌നൗ: യുവാക്കളുടെ ആക്രമണത്തിൽ സ്‌കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. സ്കൂൾ വിട്ട് വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെ യുവാക്കൾ വിദ്യാർത്ഥിയുടെ ഷാളിൽ പിടിച്ചുവലിച്ചു നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കയറി പതിനേഴുകാരി മരിച്ചു. ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലാണ് സംഭവം. അക്രമികൾ ഷാൾ പിടിച്ചുവലിച്ചതോടെ സ്കൂളിന് സൈക്കിളിൻറെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഉടനെ കുട്ടി റോഡിലേക്ക് വീണു. ആൺകുട്ടിയെ ശല്യം ചെയ്തവരിൽ ഒരാൾ ഓടിച്ച ബൈക്ക് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു….

Read More

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പന്തളം മാന്തുകയിലാണ് അപകടം നടന്നത്. സ്‌കൂട്ടർ യാത്രക്കാരായ വിഷ്ണു, വിശ്വജിത്ത് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11.30-ന് എം.സി റോഡിലാണ് അപകടം. മൂന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് നിർത്തിയിരുന്ന തടിലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന മൂന്നാമൻ അമൽജിത്തിന് ഗുരുതമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആദ്യം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ വിദഗ്ധ…

Read More

ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചു വീണു
യുവാവ് മരിച്ചു. അപകടം ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിച്ച് മടങ്ങും വഴി

ആറ്റിങ്ങൽ:ആലംകോട് കടവിളയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരൻ മരിച്ചു . നഗരൂർ കോട്ടയ്ക്കൽ വിശാൽ വിലാസത്തിൽ ദേവരാജ് (39) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആലംകോട് കിളിമാനൂർ റോഡിൽ കടവിളയിലാണ് സംഭവം. കിളിമാനൂർ ഭാഗത്തേക്ക്‌ പോയ ഷിബിൻ ബസ്സിൽ നിന്നാണ് യാത്രക്കാരനായ ദേവരാജൻ റോഡിലേക്ക് തെറിച്ചു വീണത്. നഗരൂർ വെള്ളംകൊള്ളിയിലേക്ക് ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ദേവരാജ്‌. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. കടവിള വളവിൽ വെച്ച് ബസ്സിൽ…

Read More

വയനാട് കണ്ണോത്ത് മല ജീപ്പ് അപകടം: മരിച്ച ഒമ്പത് പേരും സ്ത്രീകൾ, ആറ് പേരെ തിരിച്ചറിഞ്ഞു

ബത്തേരി:വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് തലപ്പുഴയിൽ വാഹനാപകടത്തിൽ 9 പേർക്ക് ദാരുണാന്ത്യം. കണ്ണോത്ത് മലയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തേയില നുള്ളാൻ പോയി മടങ്ങിയ 9 സ്ത്രീകളാണ് മരണപ്പെട്ടത്. മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ജീപ്പിൽ ഉണ്ടായിരുന്നത് 12 പേരാണെന്നാണ് പുറത്തുവരുന്ന വിവരം.മരണപ്പെട്ടവരില്‍ 6 പേരെ തിരിച്ചറിഞ്ഞു.റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. തേയിലനുള്ളി പണി കഴിഞ്ഞുവരുന്നതിനിടെയാണ് അപകടം. പന്ത്രണ്ട് പേര് ജീപ്പിലുണ്ടായിരുന്നത്. അതിൽ 11സ്ത്രീകളായിരുന്നു. അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവർത്തനം…

Read More

ആലപ്പുഴയിൽ മിനിലോറിയിടിച്ച് ബെക്ക് യാത്രക്കാരൻ മരിച്ചു.

ആലപ്പുഴ: കണ്ടല്ലൂരിൽ മിനിലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കണ്ടല്ലൂർ തെക്ക് ബേബിഭവനത്തിൽ ഇന്ദിരാത്മജൻ (ബേബി -60) ആണ് മരിച്ചത്.രാവിലെ 7.30ന് കളരിക്കൽ മണിവേലിക്കടവ് റോഡിലായിരുന്നു അപകടം നടന്നത്. ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റു. മണ്ണ് കയറ്റി വന്ന ലോറിയുടെ ആക്സിൽ ഒടിഞ്ഞതാണ് അപകട കാരണമെന്നു പൊലീസ് പറഞ്ഞു.

Read More

ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലിയർപ്പിച്ചു മടങ്ങുന്നതിനിടെ വാഹനാപകടം; കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു

ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലിയർപ്പിച്ചു മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തിൽ കെ വൈ വർഗീസ് (47) ആണ് മരിച്ചത്. തിരുവനന്തപുരത്തിന് പോയി മടങ്ങിവരുന്നതിനിടയിൽ റാന്നിയിൽ വച്ച് പുലർച്ചെ ആണ് അപകടമുണ്ടായത്. അപകട സമയത്ത് ഹൃദയാഘാതവും ഉണ്ടായിരുന്നു.തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നിലവിൽ കൊല്ലത്താണ്. കൈക്കുഞ്ഞുങ്ങളുമായി വീട്ടമ്മമാർ, യുവാക്കൾ, കോൺഗ്രസ് പ്രവർത്തകർ എന്നിങ്ങനെ പ്രായഭേദമന്യേ നിരവധി പേരാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരിക്കുന്നത്.തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial