
മദ്യലഹരിയിൽ യുവ ഡോക്‌ടേഴ്‌സ് ഓടിച്ച ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിച്ചു യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: ആക്കുളത്ത് മദ്യലഹരിയിൽ യുവ ഡോക്‌ടേഴ്‌സ് ഓടിച്ച ജീപ്പ് ബൈക്കിലിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്കുളം പാലത്തിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. അമിത വേഗതയിൽ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ മെഡിക്കൽ…