കോട്ടയത്ത് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം പാമ്പാടിയില്‍ കാർ അപകടത്തില്‍ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. കാറില്‍ സഞ്ചരിച്ചിരുന്ന മല്ലപ്പള്ളി സ്വദേശിനിയായ കീർത്തി (3) ആണ് മരിച്ചത്.കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു ഇന്ന് വൈകിട്ട് പാമ്പാടി കുറ്റിക്കലില്‍ കുറ്റിക്കല്‍ സ്കൂളിനോട് ചേർന്ന് മതിലിലായിരുന്നു കാർ ഇടിച്ചത്. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. കാർ ഓടിച്ച മല്ലപ്പള്ളി മാത്യു ( 68) , ശോശാമ്മ മാത്യു ( 58) , മെറിൻ (40) , ടിനു (35) , ടിയാൻ…

Read More

ഭർത്താവിൻ്റെ കൺമുന്നിൽ കെഎസ്ആർടിസി ബസിടിച്ച്  ഭാര്യ മരിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ കെഎസ്ആർടിസി ബസിടിച്ച് സ്ത്രീ മരിച്ചു. ഭർത്താവിനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.പേയാട് സ്വദേശി ഗീതയാണ് (62) മരിച്ചത്.ഇന്ന് രാവിലെ 10.15ഓടെയായിരുന്നു അപകടം. ഭർത്താവ് പ്രദീപിനൊപ്പം കെസ്ആർടിസി ബസിലെത്തിയ ഇവർ സ്റ്റാച്യൂ സ്‌റ്റോപ്പിൽ വന്നിറങ്ങിയ ശേഷം അതേ ബസിന് മുന്നിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പൊലീസെത്തി ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Read More

വീണ്ടും ജീവനെടുത്ത് സ്വകാര്യ ബസ്; വർക്കലയിൽ സ്കൂട്ടർ യാത്രികനായ വയോധികന് ദാരുണാന്ത്യം

വർക്കല : വർക്കലയിൽ സ്വകാര്യ ബസിടിച്ച് വയോധികന് ദാരുണാന്ത്യം. സ്കൂട്ടറിൽ വരികയായിരുന്ന വർക്കല കുരയ്ക്കണി സ്വദേശി വിജയൻ (78) ആണ് മരിച്ചത്. വർക്കല റെയിൽവെ സ്റ്റേഷൻ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഒരേ ദിശയിൽ വരികയായിരുന്ന സ്വകാര്യ ബസ് ഇരുചക്ര വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവറെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ സ്വിഗ്ഗി ഡെലിവറി ജീവനക്കാരൻ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ സലാമിന് ജീവൻ നഷ്ടമായിരുന്നു. ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക്…

Read More

ട്രെയിനിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയില്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കടലുണ്ടി റെയില്‍വെ സ്‌റ്റേഷനില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് നോര്‍ത്ത് ഒഴുകില്‍ തട്ടയൂര്‍ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടില്‍ രാജേഷിന്റെ മകള്‍ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ സമീപത്തെ ട്രാക്കിലൂടെയെത്തിയ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്നോളജിയിലെ ബിടെക് വിദ്യാര്‍ഥിനിയാണ് മരിച്ച സൂര്യാ രാജേഷ്. കോളജില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കടലുണ്ടി…

Read More

മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;കാർ യാത്രക്കാരായ നാല് യുവാക്കൾക്ക് ദാരുണാന്ത്യം

മംഗളൂരു: മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. മടിക്കേരി താലൂക്കിലെ കൊയനാടിനടുത്ത് മണി-മൈസൂരു ദേശീയപാതയിലാണ് ഇന്ന് (വെള്ളിയാഴ്ച) അപകടം നടന്നത്. കുടക് ജില്ലയിലെ ഗോണിക്കോപ്പൽ സ്വദേശികളായ 28 കാരൻ കെ.നിഹാദ്, 30 കാരനായ സി.റിഷാൻ, 32 കാരനായ എം. റാഷിബ്, എന്നിവരും തിരിച്ചറിയാത്ത മറ്റൊരു യുവാവുമാണ് മരിച്ചത്. ഉള്ളാളിൽ നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. കൂട്ടിയിടിയുടെ ആഘാതം വളരെ ഗുരുതരമായതിനാൽ കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങൾ സുള്ള്യ…

Read More

ഫറോക്കിൽ കെഎസ്ആർടിസി ബസ് രണ്ടു കാറുകളിൽ ഇടിച്ച് വൻ അപകടം ; ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്ക്

ഫറോക്ക് :ഫറോക്ക് പുതിയ പാലത്തിൽ കെഎസ്ആർടിസി ബസ് രണ്ടു കാറുകളിൽ ഇടിച്ച് വൻ അപകടം. ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്കേറ്റു. അമിത വേഗത്തിൽ എത്തിയ കെഎസ്ആർടി ബസ് നിയന്ത്രണം വിട്ട് കാറുകളിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. പുതിയ പാലം വഴിയുള്ള വാഹനഗതാഗതം പൂർണമായി സ്തംഭിച്ചു. വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ട്.

Read More

റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; തൃശൂരില്‍ യുവാവ് ബസ് ഇടിച്ച് മരിച്ചു

തൃശൂര്‍: തൃശൂരില്‍ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് വീണ യുവാവ് ബസ്സിനടിയില്‍പ്പെട്ടു മരിച്ചു. ലാലൂര്‍ സ്വദേശി ഏബിള്‍ ചാക്കോയാണ് (24 )ആണ് മരിച്ചത്. സ്വകാര്യ ബസ്സുകള്‍ മരണപ്പാച്ചില്‍ തുടരുന്ന അയ്യന്തോളിലാണ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചത്. രാവിലെ കുന്നംകുളത്തെ ജോലിസ്ഥലത്തേക്ക് ബൈക്കില്‍ പോകുകയായിരുന്നു യുവാവ്. ബസ് ഏബിളിന്റെ ദേഹത്ത്കൂടി കയറിയിറങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തൃശൂരില്‍ നിന്നും കുന്നംകുളത്തേക്ക് പോയ സ്വകാര്യബസാണ് ഏബിളിനെ ഇടിച്ചിട്ടത്. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ സ്‌കൂട്ടറിന് പിന്നില്‍ ബസ്…

Read More

നെടുമങ്ങാട്  കെഎസ്ആര്‍ടിസി ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരി മരിച്ചു.

നെടുമങ്ങാട് : ബ്ലോക്ക് ഓഫീസിന് സമീപം കുശർക്കോട് പാളയത്തിൻകുഴി സുരേന്ദ്രവിലാസത്തിൽ  വിജയകുമാരൻ നായരുടെ ഭാര്യ  ദീപാകുമാരി  (52)ആണ് മരിച്ചത്. തിരുവനന്തപുരത്തുനിന്ന് വിതുരയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്, അതേ ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. തെറിച്ച് റോഡിലേക്ക് വീണ ദീപയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ മുള്ളുവേങ്ങമൂട് പ്രെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. പനയ്ക്കോട്ടെ ബന്ധു വീട്ടിലേക്ക് പോയതായിരുന്നു ദീപ. വലിയമല പോലീസ് കേസ് എടുത്തു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്…

Read More

കുന്നംകുളം സ്വദേശിയായ സന്യാസിയുടെ മൃതദേഹം തെലുങ്കാനയിൽ റെയിൽവേ ട്രാക്കിൽ

കുന്നംകുളം : കുന്നംകുളം സ്വദേശിയായ സന്യാസി തെലങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കുന്നംകുളം സ്വദേശി ശ്രിബിൻ എന്ന ബ്രഹ്മാനന്ദ ഗിരി സ്വാമിയാണ്‌ കേരളത്തിലേക്കുള്ള യാത്രയിൽ മരിച്ചത്. മരണത്തിനു മുൻപ് കുന്നംകുളത്തെ സുഹൃത്തിനെ വിളിച്ച് താൻ അപകടത്തിൽ ആണെന്നും എന്തും സംഭവിക്കാം എന്നും പറഞ്ഞിരുന്നു.അതിനുശേഷം റെയിൽവേ ട്രാക്കിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ശ്രിബിൻ അവസാനം വിളിച്ച കോൾ റെക്കോർഡ് കുടുംബം പുറത്ത് വിട്ടു. റെയിൽവേ ട്രാക്കിലാണ് കിടന്നിരുന്നത് എങ്കിലും ട്രെയിനിൽ നിന്ന് വീണതിന്റെ ലക്ഷണങ്ങൾ ദേഹത്ത് ഇല്ലെന്നാണ് കുടുംബം…

Read More

സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. കൊല്ലം പരവൂർ കൂനയിൽ സുലോചനാഭവനിൽ ശ്യാം ശശിധരൻ(58), ഭാര്യ ഷീന(51) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ കല്ലമ്പലം വെയിലൂരിൽ ദേശീയപാതയിലാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ഭാഗത്തേക്കു പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും ആറ്റിങ്ങൽ ഭാഗത്തേക്കു പോയ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന മകളെ കാണാൻ സ്കൂട്ടറിൽ പോകുകയായിരുന്നു ശ്യാം ശശിധരനും ഭാര്യയും….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial