കൊല്ലത്ത് ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ആയൂർ തേവന്നൂരിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വേങ്ങൂർ സ്വദേശി സ്വപ്നയാണ് മരിച്ചത്. 45 വയസായിരുന്നു. വഴിയരികിൽ നിന്ന യുവതിയെ ബൈക്ക് ഇടിച്ചിടുകയായിരുന്നു. റോഡരികില്‍ ബന്ധുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കവെയാണ് നിയന്ത്രണം വിട്ടെത്തിയ ബൈക്ക് സ്വപ്നനെ ഇടിച്ചുതെറിപ്പിച്ചത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ പ്രസാദിൻ്റെ ഭാര്യയാണ് സ്വപ്ന

Read More

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വര്‍ക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയില്‍ ബിനേഷിന്റെ ഭാര്യ സുമി (32) ആണു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദേശീയപാത 66 ല്‍ നെടിയ തളി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം. സുമി ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂര്‍…

Read More

കാറപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; ഷൈന് പരിക്ക്

സേലത്ത് വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. എറണാകുളത്ത് നിന്നും ബെംഗളുരുവിലേക്ക് രാത്രി പത്തുമണിയോടെയാണ് ഇവർ യാത്ര തിരിച്ചത്. പുലർച്ചെ ആറുമണിയോടെ സേലത്തിനടുത്ത് വച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഷൈനിന്റെ പിതാവ് സി.പി.ചാക്കോ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഷൈനിന്റെ വലതുകൈക്ക് പരുക്കേറ്റിട്ടുണ്ട്. അമ്മയ്ക്കും സഹോദരനും വാഹനമോടിച്ചിരുന്ന അസിസ്‌റ്റന്റിനും നേരിയ പരുക്കേറ്റിട്ടുണ്ട്. ഇവരെ ധർമപുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈനിന്റെ കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് പ്രാഥമിക വിവരം

Read More

  യുഎഇയില്‍ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു.

ഫുജൈറ: വാഹനാപകടത്തിൽ കണ്ണൂര്‍ അഴീക്കോട് സ്വദേശി യുഎഇയില്‍ നിര്യാതനായി. മാവില വീട്ടില്‍ മുരളീധരന്‍ എന്ന മുരളി നമ്പ്യാര്‍ ആണ് ഫുജൈറയില്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രി നടക്കാന്‍ പോയി തിരിച്ചു വരുന്ന വഴി റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ഫുജൈറ കോര്‍ണിഷില്‍ വെച്ചാണ് അപകടം ഉണ്ടായത്. 56 വയസായിരുന്നു. അല്‍ ബഹര്‍ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഫുജൈറയിലെ കലാ സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്നു. ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കളും…

Read More

കോഴിക്കോട് വടകര ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

                കോഴിക്കോട് വടകര ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ന്യൂ മാഹി ചാലക്കര സ്വദേശി ചാലിൽ സി കെ പി റഫീഖ് ആണ് മരിച്ചത്. കുഞ്ഞിപ്പള്ളിയിലെ സർവ്വീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുന്നതിനിടെ ഓട്ടോറിക്ഷ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. വടകര ഭാഗത്തു നിന്നും മാഹി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. രാത്രി ഒമ്പത് മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. കുഴിയിൽ വീണ് ഓട്ടോ മറിഞ്ഞതോടെ റഫീഖിനെ…

Read More

ദേശീയപാതയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം.

തൃശൂർ: വട്ടക്കല്ല് ദേശീയപാതയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. യുവാവിന് ദാരുണാന്ത്യം. പീച്ചി സ്വദേശി കൊണ്ടുവാറ അശോകൻ്റെ മകൻ 24 കാരനായ അനൂപ് ആണ് മരിച്ചത്. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിലാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന സ്പീഡ് ട്രാക്കിലാണ് ഓട്ടോറിക്ഷ മറിഞ്ഞുകിടന്നിരുന്നത്. അപകടത്തെ തുടർന്ന് ഓട്ടോറിക്ഷയ്ക്കുള്ളിൽ അനൂപ് കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് മറ്റു വാഹന യാത്രക്കാരും ആംബുലൻസ് ഡ്രൈവർമാരും ചേർന്ന് അനൂപിനെ പുറത്തെടുക്കുകയായിരുന്നു. തൃശ്ശൂർ ജില്ലാ…

Read More

ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മെക്കാനിക്ക് അതേ ബസ് കയറി മരിച്ചു

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മെക്കാനിക്ക് അതേ ബസ് കയറി മരിച്ചു. ഇന്നലെ രാവിലെയാണ് ദാരുണ സംഭവം. വെസ്റ്റ്ഹിൽ പുത്തലത്ത് പി മോഹനൻ (62) ആണ് മരിച്ചത്. ബ്രെയ്ക്ക് ശരിക്കുന്നതിനായി സ്റ്റാൻഡിലെ ട്രാക്കിനു പുറത്താണ് ബസ് നിർത്തിയിട്ടിരുന്നത്. ഈ സമയത്ത് മോഹനൻ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ട്രാക്ക് ഒഴിഞ്ഞതു കണ്ട് ഡ്രൈവർ ബസിൽ കയറി വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവർക്കെതിരെ കസബ…

Read More

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം

കോട്ടയം: റോഡ് മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞെത്തിയ കാറിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. കോട്ടയം ചന്തക്കവലയിലാണ് അപകടം ഉണ്ടായത്. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി അബിതയാണ് മരിച്ചത്. അബിതയും അമ്മ നിഷയും ഒന്നിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇരുവരെയും ഇടിക്കുകയായിരുന്നു. അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അബിതയും അമ്മയും ബസ് സ്റ്റോപ്പിലേക്ക് നടന്ന് പോകുന്നതിടെയാണ് കുതിച്ചെത്തിയ കാറിടിച്ചത്. നാട്ടുകാരും ചേർന്നാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്

Read More

സൗദിയിൽ വാഹന അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തെതുടർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് കാരായ സ്വദേശി മാഞ്ചേരി നസ്റുദ്ധീൻ (26) ആണ് ജിദ്ദയിൽ മരിച്ചത്. ജിസാൻ-ജിദ്ദ ഹൈവേയിൽ തിങ്കളാഴ്ച്ച പുലർച്ചെയാണ് അപകടമുണ്ടായത്. ജിദ്ദയുടെ നഗരപരിധിയോട് ചേർന്നുള്ള സ്ഥലത്തായിരുന്നു അപകടം. യുവാവ് ഓടിച്ച മിനി ട്രക്ക് അതേ റോഡിൽ വന്ന ഒരു ട്രൈലറിന്റെ പിന്നിൽ ഇടിച്ചായിരുന്നു അപകടം. മൃതദേഹം ജിദ്ദ മഹ്‌ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അവിവാഹിതനാണ്. പിതാവ്: ഉസ്മാൻ, മാതാവ്: സഫിയ, സഹോദരിമാർ: ആയിഷ…

Read More

ബന്ധുവീട്ടിൽ പോയി വീട്ടിലേക്ക് ബൈക്കിൽ മടങ്ങിയ ദമ്പതികളെ കാറിടിച്ചു ബൈക്കിൽ നിന്ന് വീണ ഭാര്യ മരിച്ചു

കൊച്ചി: ബന്ധുവീട്ടിൽ പോയി വീട്ടിലേക്ക് ബൈക്കിൽ മടങ്ങിയ ദമ്പതികളെ കാറിടിച്ച് അപകടം. അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്ന് വീണ ഭാര്യ മരിച്ചു. ഭർത്താവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ കെടാമംഗലം ഇല്ലത്ത് കോളനിയിൽ ജിജിലിൻ്റെ ഭാര്യ മിഥിലയാണ് മരിച്ചത്. 32 വയസായിരുന്നു. ഭർത്താവ് ജിജിലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി അത്താണി- ചെങ്ങമനാട് റോഡിലായിരുന്നു അപകടം. അത്താണി കെഎസ്ഇബിക്ക് സമീപം കൈലാസ് വളവിൽ വച്ച് എയർപോർട്ടിലേക്ക് വരുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial