Headlines

വോട്ടര്‍ പട്ടിക കേസ്: സോണിയ ഗാന്ധിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ഉത്തരവിട്ട് കോടതി




ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മൂന്ന് വര്‍ഷം മുമ്പ്, 1980-ല്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച് ഡല്‍ഹി കോടതി. നേരത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. പിന്നാലെ ഹര്‍ജി പരിഗണിച്ച ഡല്‍ഹി കോടതി വിശദമായ വാദം കേള്‍ക്കാന്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് തിരികെ അയക്കുകയായിരുന്നു.

ഹര്‍ജിയില്‍’ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS)യുടെ സെക്ഷന്‍ 175(3) പാലിക്കാത്തതും, ബന്ധപ്പെട്ട പോലിസ് ഉദ്യോഗസ്ഥന്റെ വാദങ്ങള്‍ കേള്‍ക്കാത്തതും, ബന്ധപ്പെട്ട പോലിസ് സ്റ്റേഷനില്‍ നിന്ന് സ്റ്റാറ്റസ് റിപ്പോര്‍ട്ട് വിളിക്കാത്തതും ഉള്‍പ്പെടെയുള്ള നിയമത്തിലെ വ്യക്തമായ പിഴവാണ് ഈ ഉത്തരവില്‍ ഉള്ളത് എന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.


‘എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയോ ബിഎന്‍എസ്എസിന് കീഴില്‍ നടപടികള്‍ നടത്തുകയോ ചെയ്യുക എന്ന നിയമപ്രകാരമുള്ള ഇരട്ട ഓപ്ഷനുകള്‍ മജിസ്‌ട്രേറ്റ് പരിഗണിക്കാത്തതിനാല്‍ ഉത്തരവിന്റെ സ്വഭാവം വ്യക്തമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.

കൂടാതെ പരാതിയില്‍ ഒരു കുറ്റകൃത്യം നടന്നതായി വെളിപ്പെടുത്തിയിട്ടുണ്ടോ എന്ന വശം പരിഗണിക്കുന്നതിനുപകരം, പൗരത്വ പ്രശ്നത്തിലേക്ക് മജിസ്‌ട്രേറ്റ് ശ്രദ്ധ തിരിച്ചു എന്നും കോടതി നിരീക്ഷിച്ചു. പുതിയ വാദങ്ങള്‍ കേട്ട ശേഷം ന്യായമായ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി കോടതി കേസ് മജിസ്‌ട്രേറ്റിന് തിരികെ അയച്ചു. കേസ് കൂടുതല്‍ നടപടികള്‍ക്കായി സെപ്റ്റംബര്‍ 29 ലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: