Headlines

ഇന്ദിര ഗാന്ധിക്ക് പിന്നീട് കുറ്റബോധമുണ്ടായി; അടിയന്തരാവസ്ഥ തെറ്റായ തീരുമാനമെന്ന് സോണിയ ഗാന്ധി

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കും പിന്നീട് ആ തീരുമാനത്തിലെ പിഴവ് ബോധ്യപ്പെട്ടിരുന്നുവെന്നാണ് തന്റെ വിശ്വാസമെന്നും സോണിയ വ്യക്തമാക്കി. ആത്മകഥയായ ‘Belonging: A Journey of Love’ പുറത്തിറങ്ങുന്നതിനു മുന്നോടിയായി ബ്രിട്ടീഷ് മാധ്യമമായ ‘ദി ഗാർഡിയന്’ നൽകിയ അഭിമുഖത്തിലാണ് സോണിയയുടെ വെളിപ്പെടുത്തൽ. അടിയന്തരാവസ്ഥക്കാലത്ത് നടന്ന അതിക്രമങ്ങളിൽ ഇന്ദിരാ ഗാന്ധി പിന്നീട് പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തിരുന്നു. മകൻ സഞ്ജയ് ഗാന്ധിയുടെ ഇടപെടലുകൾ നിയന്ത്രിക്കാൻ ഇന്ദിരയ്ക്ക്…

Read More

വോട്ടര്‍ പട്ടിക കേസ്: സോണിയ ഗാന്ധിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ഉത്തരവിട്ട് കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മൂന്ന് വര്‍ഷം മുമ്പ്, 1980-ല്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച് ഡല്‍ഹി കോടതി. നേരത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. പിന്നാലെ ഹര്‍ജി പരിഗണിച്ച ഡല്‍ഹി കോടതി വിശദമായ വാദം കേള്‍ക്കാന്‍ മജിസ്ട്രേറ്റ് കോടതിയിലേക്ക് തിരികെ അയക്കുകയായിരുന്നു. ഹര്‍ജിയില്‍’ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS)യുടെ സെക്ഷന്‍ 175(3)…

Read More

സോണിയ ഗാന്ധി ആശുപത്രിയിൽ

ദില്ലി: സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരിയ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരിശോധനയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരം എന്ന് ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലും സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അന്ന് ദില്ലിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് അവരെ ചികിത്സിച്ചിരുന്നത്. ആരോഗ്യനില ഭേദപ്പെട്ടതോടെ ഫെബ്രുവരി 21 ന് അവർ ആശുപത്രി വിട്ടിരുന്നു. ഇപ്പോഴത്തെ ആരോഗ്യ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial