നിയന്ത്രണം വിട്ട കാർ മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ചു ലോട്ടറി തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

കോട്ടയം: വെളിയന്നൂർ താമരക്കാട് നിയന്ത്രണം നഷ്ടപ്പെട്ട കാർ വഴിയാത്രക്കാരെ ഇടിച്ചിട്ടു. മൂന്ന് പേരെയാണ് കാർ ഇടിച്ചത്. അപകടത്തിൽ ലോട്ടറി തൊഴിലാളിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ സ്വദേശി മാത്യു പി. ജെ (65) ആണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം. വെളിയന്നൂർ താമരക്കാട് വെച്ചാണ് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരായ മൂവരെയും ഇടിച്ചിട്ടത്. പാലാ ഭാഗത്ത് നിന്നും എറണാകുളത്തേക്ക് പോയ കാറാണ് വഴിയാത്രക്കാരെ ഇടിച്ചത്.

Read More

കോഴിക്കോട് തൊട്ടിൽപ്പാലം റോഡിൽ അമിതവേഗത്തിലെത്തിയ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കുറ്റ്യാടി: കോഴിക്കോട് തൊട്ടിൽപ്പാലം റോഡിൽ അമിതവേഗത്തിലെത്തിയ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂളക്കണ്ടി സ്വദേശിയായ അടുക്കത്ത് നബീൽ(43) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് നബീൽ ബൈക്കിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ നബീൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന നബീൽ സഞ്ചരിച്ച ബൈക്കിൽ അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ദേവരാഗം ബസാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ…

Read More

തൃശൂര്‍ കൊരട്ടിയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു

തൃശൂര്‍: തൃശൂര്‍ കൊരട്ടിയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു. കൊരട്ടി നയാര പെട്രോൾ പമ്പിന്‍റെ മുന്നിൽ വെച്ച് ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ബംഗാൾ സ്വദേശിയായ സ്വാഭാൻ മണ്ഡൽ ( 51) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാറ് സൈക്കിളിൽ ഇടിക്കുകയും തുടർന്ന് നിർത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിൽ ഇടിക്കുകയുമായിരുന്നു. ഇതിനിടയിൽ കുടുങ്ങിയാണ് സൈക്കിൾ യാത്രികൻ മരിച്ചത്. അപകടത്തിൽ കാർ യാത്രികർക്കും പരിക്കേറ്റു. പാലക്കാട് കള്ളിക്കാട് സ്വദേശികളായ നീത ഫർസിൻ ( 40), താറമോനി സോറിൻ (18), ഇവരെ…

Read More

തിരുവനന്തപുരത്ത് വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ 21 കാരൻ മരിച്ചു

         തിരുവനന്തപുരം : വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷിക് (21) ആണ് മരിച്ചത്. രാത്രി ഒരുമണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തിന് സമീപമാണ് അപകടം. ദേശീയപാത നിർമ്മാണം നടക്കുന്ന പ്രദേശമായതിനാൽ ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും നേർക്കുനേർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല….

Read More

അമിത വേഗത്തിൽ എത്തിയ ബസ് ഇടിച്ചു തെറിപ്പിച്ചു യുവാവിന് ദാരുണാന്ത്യം

ഇടുക്കി: അമിത വേഗതയിലെത്തിയ ബസ് എതിർ ദിശയിൽ വന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു. ഇടുക്കി തൊടുപുഴയ്ക്കടുത്ത് ഞറുകുറ്റിയിൽ യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് അപകടം. മുതലക്കോടം സ്വദേശി 22 കാരനായ ആദിത്യൻ ദാസ് ആണ് മരിച്ചത്. വണ്ണപ്പുറത്തുനിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബസിന്‍റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് റോഡരികിൽ കിടന്ന ആദിത്യനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതും മരണകാരണമായി.

Read More

അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. നോറയാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്. നോറയുടെ വീടിന് സമീപത്തെ വീട്ടില്‍ പോയി മുത്തശ്ശിക്കൊപ്പം നടന്നു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. നോറ തല്‍ക്ഷണം തന്നെ മരിച്ചു. മുത്തശ്ശിയുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കാറുകളെ മറികടന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നേരത്തെയും ഇവിടെ അപകടം നിരവധി ഉണ്ടായിട്ടുണ്ട്.

Read More

നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ തടി കയറ്റി വന്ന ലോറി ഇടിച്ച് ഒരു മരണം

തൃശ്ശൂര്‍: കുട്ടനെല്ലൂരില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ തടികയറ്റി വന്ന ലോറി ഇടിച്ച് ഒരു മരണം. തടി ലോറിയിലെ ക്ലീനറായ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ബഷീര്‍ (50) ആണ് മരിച്ചത്. ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.

Read More

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

കൊച്ചി: കോട്ടുവള്ളി സൗത്ത് നാടകശാലയ്ക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വരാപ്പുഴ കൊല്ലംപറമ്പില്‍ വീട്ടില്‍ കെ എസ് രഞ്ജിത്ത്, കോട്ടയം പുലയന്നൂര്‍ മുത്തോലി ജോയല്‍ ജോയ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കൂട്ടിയിടിയെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാക്കളെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട ബൈക്കുകളില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ സ്‌കൂട്ടര്‍ മതിലിലിടിച്ച് നോര്‍ത്ത് പറവൂര്‍ കിഴക്കേപ്രം പഴൂപറമ്പത്ത് അര്‍ജുന്‍ സുബ്രഹ്മണ്യന്‍ എന്നയാള്‍ക്കും പരിക്കേറ്റു.

Read More

കണ്ണൂരിൽ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ടില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് നടന്ന അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു. ലോറിയുടെ കാബിനില്‍ നിന്നും ജലീലിനെ പൊലിസും ഫയര്‍ ഫോഴ്‌സും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി…

Read More

ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഭിത്തിയിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: ഫുട്ബോൾ കളിച്ച് മടങ്ങവെ ബൈക്ക് നിയന്ത്രണം വിട്ടു. 25 കാരന് ദാരുണാന്ത്യം. റോഡരികിലെ ഭിത്തിയിൽ തലയിടിച്ചാണ് യുവാവ് മരിച്ചത്. പന്തളം സ്വദേശി 25 കാരനായ സൂരജ് എസ് ആണ് മരിച്ചത്. ചൊവ്വാഴ്ച‌ രാത്രി 7.45ന് പെരുമ്പുളിക്കൽ എൻ.എസ്.എസ് പോളിടെക്നിക് ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. വിസിറ്റിങ് വിസക്ക് വിദേശത്ത് പോയിട്ട് ഒരു മാസം മുമ്പാണ് സൂരജ് മടങ്ങിയെത്തിയത്. സുരേഷ് കുമാറും ശ്രീലേഖയുമാണ് മാതാപിതാക്കൾ. ഒരു സഹോദരിയുണ്ട്. പന്തളം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial