മലപ്പുറത്ത് കെ എസ് ആർ ടി സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചു; പിക്ക്അപ്പ് വാൻ ഡ്രൈവർ മരിച്ചു.

മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പിക്ക്അപ്പ് വാൻ ഡ്രൈവർ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരിച്ചത്. സംഭവത്തിൽ അ‍ഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ്തൃശൂർ ഭാഗത്ത് നിന്ന് എത്തിയ കെ എസ് ആർ ടി സി ബസും എതിർ ദിശയിൽ വന്ന പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ…

Read More

തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം; ; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വീണ്ടും ജീവനെടുത്ത് ടിപ്പർ അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ മലയൻകീഴ് സ്വദേശി സുധീർ ആണ് മരിച്ചത്. പനവിള ജംഗ്ഷനിലാണ് അപകടമുണ്ടായത്.വിഴിഞ്ഞം അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് വീണ്ടും ജീവനെടുത്ത് ടിപ്പർ അപകടമുണ്ടായിരിക്കുന്നത്.

Read More

മലയാറ്റൂർ തീർത്ഥാടനത്തിന് പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു.

അമ്പലപ്പുഴ: തീർത്ഥാടനത്തിന് പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. മലയാറ്റൂർ പള്ളിയിലേക്ക് പുന്നപ്ര പറവൂർ സെൻ്റ് ജോസഫ് ഫെറോന പള്ളിയിൽ നിന്ന് കാൽനടയായി പോയ സംഘത്തിലെ യുവാവാണ് മരിച്ചത്. തീർഥാടനത്തിനു പോയവരുടെ പിന്നിൽ തുറവൂർ ഭാഗത്ത് വെച്ച് വാനിടിച്ചായിരുന്നു അപകടം. അപകടത്തിൽ നാലു പേർക്ക് ഗുരുതര പരിക്കേറ്റു. പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം വാർഡ് കുളങ്ങര വീട്ടിൽ ജോസഫി (കൊച്ചുമോൻ) ൻ്റെ മകൻ ഷോൺ ജോസഫ് (21) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പട്ടണക്കാട് ഇന്ന് രാവിലെയായിരുന്നു…

Read More

വീട്ടിൽ നിന്നും റോഡിലേയ്ക്ക് ഓടി; മൂന്ന് വയസുകാരന് ഓട്ടോയിടിച്ച് ദാരുണാന്ത്യം

മംഗളൂരു: വീട്ടിൽ നിന്നും റോഡിലേയ്ക്ക് ഓടിയ കുഞ്ഞിന് ഓട്ടോ ഇടിച്ച് ദാരുണാന്ത്യം. ദക്ഷിണ കന്നട ജില്ലയിയിലെ ബെൽത്തങ്ങാടി പനകാജെ മുണ്ടാടിയിൽ ചന്ദ്രശേഖറിന്‍റെയും ഉഷയുടേയും മകൻ കൗശിക് (മൂന്ന്) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ഉജ്റെയിലെ ആശുപത്രിയിലും തുടർന്ന് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read More

രോഗിയുമായി പോയ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു, രണ്ട് പേർക്ക് പരിക്ക്

രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുഞ്ചിത്തണ്ണി കണ്ടോത്താഴത്ത് രതീഷ് (42) ആണ് മരിച്ചത്. രതീഷിന്റെ മാതാവ് രാധാമണി (65), ആംബുലന്‍സ് ഡ്രൈവര്‍ പോത്താനിക്കാട് സ്വദേശി അന്‍സല്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത് ശനിയാഴ്ച ഉച്ചയ്ക്ക് എം സി റോഡില്‍ കൂത്താട്ടുകുളത്തിനടുത്തുവെച്ചാണ് അപകടമുണ്ടായത്. അസുഖ ബാധിതനായ രതീഷിനെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കോട്ടയത്തേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. കോതമംഗലത്തുനിന്ന് വിളിച്ച ആംബുലന്‍സില്‍ പോകുമ്പോഴായിരുന്നു അപകടം. ആദ്യം ലോറിയില്‍…

Read More

നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ചുകയറിയത് കെഎസ്ആര്‍ടിസി ബസിലേക്ക്; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി യുവാവ് മരിച്ചു. ഏച്ചൂര്‍ സ്വദേശി പി സജാതാണ് മരിച്ചത്. കണ്ണൂരില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡിലൂടെ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ അടിയില്‍പ്പെട്ടാണ് യുവാവിന്‍റെ മരണം. നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ച് രാവിലെ നടക്കാൻ ഇറങ്ങിയ സ്ത്രീക്കും പരിക്കേറ്റു.

Read More

പാലോട് കെഎസ്ആര്‍ടിസി ബസും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് മരണം

പാലോട്:തെങ്കാശിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പാലോട് സ്വദേശികളായ സുഭാഷ് (55) , അനി (50) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 9.40 ഓടെയായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ സ്കൂട്ടർ എതിർദിശയിൽ വന്ന ബസിന് മുൻവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്ഷ്സാക്ഷികൾ പറയുന്നത്.

Read More

സ്കൂൾ ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; മിനി ഊട്ടിയിൽ പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം;

മലപ്പുറം: സ്കൂൾ ബസിന് പിന്നിൽ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയിൽ വച്ചാണ് അപകടമുണ്ടായത്. വേങ്ങര കിളിനക്കോട് വില്ലൻ വീട്ടിൽ സിനാൻ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കിളിനക്കോട് സ്വദേശി കെ.ടി.സനീജ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചേറൂർ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു സിനാൻ. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയാണ് അപകടമുണ്ടായത്. മിനി ഊട്ടിയിൽ നിന്നു കൊണ്ടോട്ടി ഭാഗത്തേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ബൈക്ക് ബസ്സിന്റെ പിറകിൽ…

Read More

മ്ലാവ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; യുവാവ് മരിച്ചു

കൊച്ചി: എറണാകുളം കോതമംഗലത്ത് മ്ലാവ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മാമലക്കണ്ടം സ്വദേശി പറമ്പില്‍ വിജില്‍ നാരായണന്‍ (41) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രോഗിയുമായി മാമലക്കണ്ടത്തു നിന്നും കോതമംഗലത്തേക്ക് വരുമ്പോള്‍ കളപ്പാറയില്‍ വെച്ചാണ് അപകടമുണ്ടായത്. ഓട്ടോഡ്രൈവറാണ് വിജില്‍. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. മറിഞ്ഞ ഓട്ടോയുടെ അടിയില്‍ വിജില്‍ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജിലിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓടിക്കൊണ്ടിരിക്കുന്നതിനിടെ മ്ലാവ് അപ്രതീക്ഷിതമായി ഓട്ടോയുടെ മുന്നിലേക്ക് വന്നുകയറുകയായിരുന്നു

Read More

ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ അപകടം: കെഎസ്ആർടിസി ബസ് ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കല്ലിയൂർ വള്ളം കോട് കല്ലുവിള വീട്ടിൽ അഖിലിന്റെ ഭാര്യ ശരണ്യ (27), എട്ട് മാസം പ്രായമുള്ള മകൻ ആദിഷ് ദേവ് എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന അഖിലും മൂത്ത കുട്ടി അജിദേവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കരമന – കളിയിക്കാവിള പാതയിൽ നേമം പോലീസ് സ്റ്റേഷനു മുന്നിൽ വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. അഖിലും ശരണ്യയും കുഞ്ഞുങ്ങൾക്കൊപ്പം നേമം ഭാഗത്ത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial