
ഹരിപ്പാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്ക്.
ആലപ്പുഴ: ഹരിപ്പാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്ക്. കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഹരിപ്പാട് കരുവാറ്റയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവരെ സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.