
ചരക്ക് ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം
വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകടം മേഖലയായ വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം ഒരാൾ മരിച്ചു. കർണ്ണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 4:50 ഓടെ യാണ് അപകടം ഉണ്ടായത്. വട്ടപ്പാറ പ്രധാന വളവിലെ 30 അടി താഴ്ചയിലേക്ക് ചരക്ക് ലോറി മറിയുകയായിരുന്നു. കോഴിക്കോട് ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് സവാള കയറ്റി പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ മരണപ്പെട്ടു.വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. വാഹനത്തിൽ…