കൊല്ലത്ത് വൻ കഞ്ചാവ് വേട്ട;കഞ്ചാവുമായി രണ്ടു പേർ പൊലീസ് പിടിയിൽ
കൊല്ലം: കൊല്ലത്ത് വൻ കഞ്ചാവ് വേട്ട. കൊല്ലം ജില്ലയിലെ അഞ്ചലിൽ കഞ്ചാവുമായി രണ്ടു പേർ പൊലീസ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശിനി ശശികലയും പാലക്കാട് ഒറ്റപ്പാലം സ്വദേശി ഷെഫീർയുമാണ് കസ്റ്റഡിയിലായത്. മൂന്നു കിലോ കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു. ഇന്ന് ഉച്ചയോടെയാണ് ഇരുവരെയും അഞ്ചൽ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. കെഎസ്ആർടിസി ബസിൽ അഞ്ചലിൽ ഇറങ്ങിയ ഇരുവരെയും സംശയാസ്പദമായി കണ്ട പൊലീസ് സംഘം പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകളിൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. രഹസ്യവിവരത്തെ…

