പത്തനംതിട്ട ആസിഡ് ആക്രമണ കേസ് പ്രതി പിടിയിൽ

പത്തനംതിട്ട: കലഞ്ഞൂരിലെ ആസിഡ് ആക്രമണത്തിൽ പ്രതി കൊടുമൺ ഐക്കാട് സ്വദേശി ലിതിൻലാൽ അറസ്റ്റിൽ. ശനിയാഴ്ച രാത്രിയാണ് കലഞ്ഞൂർ സ്വദേശി അനൂപ് കുമാറിനെ നേരെ ആസിഡ് ആക്രമണം ഉണ്ടായത്. ലിതിൻ ലാലിൻ്റെ ഭാര്യയുമായി അനൂപിന് അടുത്ത സൗഹൃദം ഉണ്ടെന്ന സംശയത്തിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന് ലിതിൻലാൽ മറ്റൊരാളെ ഉപയോഗിച്ച് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൂട്ടുപ്രതിക്കായി കൂടൽ പൊലീസ് അന്വേഷണം നടത്തും.

Read More

വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റിൽ

ലേക് വർത്ത്: വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ഇരുപത്തേഴുകാരിയായ ബ്രൂക്ക് ആൻഡേഴ്സൺ എന്ന യുവതിയാണ് അറസ്റ്റിലായത്. തന്റെ വിദ്യാർത്ഥിയുമായി ക്ലാസ്മുറിയിൽ വെച്ച് യുവതി നിരന്തരം ലൈംഗികബന്ധം പുലർത്തിയിരുന്നു എന്നാണ് ആരോപണം. ഹിൽസ്‌ബറോ കൗണ്ടി ഷെരീഫിന്റെ ഓഫിസാണ് (എച്ച്‌സി‌എസ്‌ഒ) അധ്യാപികയെ അറസ്റ്റ് ചെയ്തത്. “ഒരു വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്” ഫ്ലോറിഡയിലെ അധികാരികൾ ഒരു ഹൈസ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തതായി ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രായപൂർത്തിയാകാത്ത ഒരാളുമായി നിയമവിരുദ്ധമായി ലൈംഗിക…

Read More

ബാറിലെ തർക്കം, നെടുമങ്ങാട് മാർക്കറ്റിലിട്ട് യുവാവിനെ കുത്തിക്കൊന്നു: 3 പ്രതികളെ വയനാട്ടിലെത്തി പിടികൂടി

            നെടുമങ്ങാട് : മദ്യപിച്ച ശേഷമുണ്ടായ തർക്കത്തിനൊടുവിൽ യുവാവിന് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ മൂന്ന് പ്രതികളെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടി പൊലീസ്.  കേസിലെ രണ്ടാം പ്രതി നെടുമങ്ങാട് പുളിഞ്ചി സ്വദേശി ജാഫർ(38), നാലാം പ്രതി വാളിക്കോട് സ്വദേശി മുഹമ്മദ്‌ ഫാറൂഖ്(44), അഞ്ചാം പ്രതി കാട്ടാക്കട സ്വദേശി മഹേഷ്‌ (48) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് വയനാട് വൈത്തിരിയിൽ നിന്നും പിടികൂടിയത്. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിറിനെ (26) നെടുമങ്ങാട് മാർക്കറ്റിനുള്ളിൽവെച്ചു കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഒരു സംഘം കുത്തിക്കൊന്നത്. കേസിലെ…

Read More

ആശ്രുപത്രിയിൽ വെച്ച് യുവാവിനെ പരിചയപ്പെട്ടു, പ്രണയം നടിച്ച് വിളിച്ചുവരുത്തി  സ്വർണ്ണമാലയും മൊബൈൽ ഫോണും മോഷ്ടിച്ച യുവതിയും കൂട്ടാളികളും പിടിയിലായി

   ആലപ്പുഴ : ആശ്രുപത്രിയിൽ വെച്ച് പരിചയപ്പെട്ട തൈയ്ക്കാട്ടുശേരി സ്വദേശിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ഒന്നര പവന്‍റെ സ്വർണ്ണമാലയും മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതികൾ പിടിയില്‍. എരമല്ലൂർ ചാപ്രകളം വീട്ടിൽ നിധിൻ, നിധിന്റെ ഭാര്യ അനാമിക, നിധിന്റെ സുഹൃത്ത് സുനിൽ കുമാര്‍ എന്നിവര്‍ ചേർന്നാണ് മോഷണം നടത്തിയത്. എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട തൈയ്ക്കാട്ടുശ്ശരി സ്വദേശിയെ അനാമിക സ്നേഹം നടിച്ച് കഴിഞ്ഞ 17ന് രാത്രി 8.30ന് ചമ്മനാട് അയ്യപ്പക്ഷേത്രത്തിന് സമീപം വിളിച്ചു വരുത്തി…

Read More

വിവാഹിതനാണെന്നുള്ള കാര്യം മറച്ചു വച്ചു പ്രണയം നടിച്ചു യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് പോലീസ് പിടിയിലായി

തിരുവനന്തപുരം: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 26കാരൻ പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ മൺവിള പൂവാലിയിൽ വീട്ടിൽ അനൂജിനെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് യുവതി പീഡന വിവരം പുറത്ത് പറഞ്ഞത്. കഠിനമായ വയർ വേദനയെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോളാണ് യുവതി ഗർഭിണിയാണെന്നുള്ള വിവരം അറിയുന്നത്. തുടർന്ന് അനൂജിനെതിരെ തുമ്പ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിദേശത്തായിരുന്ന പ്രതിയുടെ വിവാഹം കുറച്ചുനാൾ മുമ്പ് ഒരു യുവതിയുമായി നടന്നിരുന്നു. എന്നാൽ…

Read More

കുവൈത്തിലെ ജഹ്‌റയിലെ  ജ്വല്ലറിയിൽ നിന്നും രണ്ട് കിലോഗ്രാം സ്വർണം മോഷ്ടിച്ച പ്രവാസികൾ അറസ്റ്റിൽ.

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റയിലെ ഒരു ജ്വല്ലറിയിൽ നിന്ന് 60,000 കുവൈത്ത് ദിനാറില്‍ കൂടുതൽ വിലമതിക്കുന്ന രണ്ട് കിലോഗ്രാം സ്വർണം മോഷ്ടിച്ചു. ജഹ്‌റ പൊലീസ് സ്റ്റേഷൻ അന്വേഷകന്‍റെ ഉത്തരവ് പ്രകാരം സംഭവത്തിൽ രണ്ട് പ്രവാസി ജീവനക്കാരെ അറസ്റ്റ് ചെയ്തു. പിടിയിലായ പ്രവാസികള്‍ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്. ഏപ്രിൽ 9ന് രാവിലെ 9 മണിക്കും ഏപ്രിൽ 15 ന് രാവിലെ 11 മണിക്കും ഇടയില്‍ മോഷണം നടന്നതായാണ് മാനേജർ അവകാശപ്പെട്ടത്. കേസന്വേഷണത്തിന്‍റെ ഭാഗമായി അറസ്റ്റിന് ശേഷം പരാതി നൽകിയ…

Read More

ഫിനാന്‍സ് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ.

ഹരിപ്പാട്: ഫിനാന്‍സ് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ. ചെമ്പില്‍ സ്വര്‍ണം പൊതിഞ്ഞ് സ്വര്‍ണാഭരണങ്ങളാക്കിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. കണ്ണൂര്‍ സ്വദേശിയായ സിദ്ദിഖിക്കും ബിജുവുമാണ് പിടിയിലായത്. ആയാപറമ്പ് കുറ്റിമുക്കിലുള്ള ഫിനാന്‍സ് സ്ഥാപനത്തിലാണ് പ്രതികൾ സ്വർണ്ണമെന്ന വ്യാജേന ചേമ്പ് വച്ചത്. രണ്ടുമാസം മുന്‍പായിരുന്നു സംഭവം. പണയംവച്ച് കിട്ടിയ പണവുമായി ഇരുവരും നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമാന കേസില്‍ പ്രതിയാണ് ഇരുവരും. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ സ്വര്‍ണാഭരണം…

Read More

അമ്മായി അമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്ന സംഭവത്തിൽ യുവതിയും സഹോദരിയും അറസ്റ്റിൽ

ഗൂഡല്ലൂർ: അമ്മായി അമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്ന സംഭവത്തിൽ യുവതിയും സഹോദരിയും അറസ്റ്റിലായി. നെല്ലാക്കോട്ട വെള്ള കോളനിയിലെ മൈമൂനയെ(55) കൊലപ്പെടുത്തിയ സംഭവത്തിൽ മൈമൂനയുടെ മകന്റെ ഭാര്യ ഒൻപതാം മൈലിൽ താമസിക്കുന്ന ഹയറുന്നീസ(35), ഇവരുടെ സഹോദരി കൊട്ടായമേട്ടിൽ താമസിക്കുന്ന ഹസീന(31) എന്നിവരാണ് പിടിയിലായത്. ലഹരിക്കേസിൽ അറസ്റ്റിലായ സഹോദരിയുടെ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താനാണ് ഹയറുന്നിസ അമ്മായിഅമ്മയെ കൊലപ്പെടുത്തി ആറു പവൻ സ്വർണം കവർന്നത്. ഹസീനയുടെ ഭർത്താവ് നജുമുദ്ദീൻ ലഹരിമരുന്നു കടത്തിയ കേസിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിലാണ്. ഇയാളെ ജാമ്യത്തിൽ…

Read More

നാലരകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി  പിടിയിൽ

തളിപ്പറമ്പ്: നാലരകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കിങ്‌ നായക് പിടിയിൽ. കണ്ണൂർ തളിപ്പറമ്പിൽ ബൈക്കിൽ വിൽപനക്ക്‌ കൊണ്ടുപോകുന്നതിനിടെയാണ് പിടിവീണത്. കരിമ്പം ഇടിസി റോഡിൽ വച്ച് തളിപ്പറമ്പ്‌ പൊലീസാണ് ഇയാളെ പിടികൂടിയത്‌. ഇയാൾ ഓടിച്ച ബൈക്കും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു സംഭവത്തിൽ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാന്‍ ഒഡിഷയിൽ നിന്നും കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കഞ്ചാവ് മൊത്തമായി വാങ്ങിക്കാന്‍ തൃശൂരില്‍ എത്തിയ ക്വട്ടേഷന്‍ സംഘാംഗം എക്‌സൈസിനെ കണ്ട്…

Read More

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ ചൈനീസ് സൗന്ദര്യ റാണിക്ക് തടവുശിക്ഷ.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ ചൈനീസ് സൗന്ദര്യ റാണിക്ക് തടവുശിക്ഷ. ഇരുപതുകാരിയായ ലിക്‌സ്‌സുവാൻ എട്ടു മാസത്തെ ജയിൽശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഹോങ്കോങ് സർവ്വകലാശാലയിൽ സമർപ്പിച്ച വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളാണ് യുവതിക്ക് വിനയായത്. 2021 – കൊളംബിയ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഹോങ്കോങ് സർവ്വകലാശാലയിൽ ഹാജരാക്കിയത്. പിജി പ്രവേശനമാണ് യുവതി വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് സമർപ്പിച്ചത്. ന്യൂയോർക്കിലെ കൊളംബിയ ബിരുദ സർവ്വകലാശാലയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ നിന്നും എന്നായിരുന്നു ലി സിക്‌സ്‌സുവാൻ അവകാശപ്പെട്ടത്. ഹോങ്കോങ് സർവ്വകലാശാലയിൽ ഭാഷാശാസ്ത്രം പിജി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial