Headlines

പള്ളിയിലേക്ക് പോയ സ്ത്രീയെ ആക്രമിച്ച് മാലകവർന്ന പ്രതി പിടിയിൽ

ആലപ്പുഴ പുന്നപ്രയിൽ പുലർച്ചെ പള്ളിയിൽ കുർബാനയ്ക്ക് പോയ സ്ത്രീയെ ആക്രമിച്ച് മാല കവർന്ന കേസിൽപ്രതി പിടിയിൽ.പുന്നപ്ര തെക്ക് പഞ്ചായത്ത് ആലിശ്ശേരി വീട്ടിൽ സജിത്ത് (അപ്പച്ചൻ സജിത്ത്-31)ആണ് പിടിയിലായത്.പുന്നപ്ര വടക്ക് കൊല്ലംപറമ്പ് വീട്ടിൽ ജോസിയുടെ ഭാര്യ ജാൻസിയുടെ മാലയാണ് കവർന്നത്.പുലർച്ചെ 5.45 ഓടെ ജാൻസി, സെൻ്റ് ജോസഫ് ഫെറോന പള്ളിയിലേക്ക് കുർബാനയ്ക്ക് പോകവേ പുൽചെടികൾക്കിടയിൽ പതുങ്ങിയിരുന്ന സജിത്ത് പിന്നിൽ നിന്ന് അക്രമിക്കുകയായിരുന്നു. തുടർന്ന് ബലപ്രയോഗത്തിനിടെ ജാൻസിയെ ചവിട്ടി വീഴ്ത്തിയ ശേഷം രണ്ട് പവൻ വരുന്ന മാലയുമായി കടന്നുകളഞ്ഞു. ബഹളം…

Read More

മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം കാമുകനൊപ്പം ഒളിച്ചോടി; യുവതിയും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: മക്കളെ സ്കൂൾ ബസിൽ കയറ്റിവിട്ടശേഷം കാമുകനൊപ്പം അമ്മ ഒളിച്ചോടി. കന്യാകുമാരിയിൽ നിന്നും യുവതിയെയും സുഹൃത്തിനെയും വിളപ്പിൽശാല പൊലീസ് അറസ്റ്റു ചെയ്‌തു. രണ്ട് കുട്ടികളുടെ അമ്മയായ ഉറിയാക്കോട് സ്വദേശിനിയെയും ഇവരുടെ സുഹൃത്ത് കോട്ടൂർ സ്വദേശി വിഷ്ണു(34)വിനെയുമാണ് അറസ്റ്റിലായത്. എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം യുവതി സുഹൃത്തിനൊപ്പം പോകുകയായിരുന്നു. ക്ലാസ് കഴിഞ്ഞ് വൈകീട്ട് ഇളയകുട്ടി സ്ഥിരമായി ഇറങ്ങുന്ന സ്ഥലത്തിറക്കിയപ്പോൾ വിളിക്കാൻ ആരും വന്നില്ല. വഴിയിൽ കരഞ്ഞുകൊണ്ട് നിന്ന കുട്ടിയെ സ്കൂളിലെ ജീവനക്കാരി വീട്ടിലെത്തിച്ചു.

Read More

വാക്കു തർക്കത്തിനിടെ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ചു; മുഖ്യപ്രതി അറസ്റ്റിൽ

കോഴിക്കോട്: കൊടുവള്ളിയിൽ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മാനിപുരം വാരിക്കാട്ടിൽ ജംഷാദ് എന്ന പൂജ ആണ് അറസ്റ്റിലായത്. കൊടുവള്ളി ഇൻസ്‌പെക്ടർ സി ഷാജുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. വാക്കു തർക്കത്തിനിടെ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസിലാണ് മാനിപുരം വാരിക്കാട്ടിൽ പൂജ എന്ന ജംഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി ഫെസ്റ്റിന്റെ ഭാഗമായുള്ള ഗാനമേളക്കിടെ ജംഷാദും കുത്തേറ്റവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ ജംഷാദും നേരത്തെ പിടിയിലായ…

Read More

ബിവറേജസിലെ ആക്രമണം: മൂന്നു പേർ അറസ്റ്റിൽ

കോട്ടയം: കോടിമതയിൽ പ്രവർത്തിക്കുന്ന ബിവറേജസിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കണിയാൻ മല ഭാഗത്ത് പൂവത്തുംമൂട്ടിൽ വീട്ടിൽ അജിത്ത് പി.ഷാജി (26), ഇയാളുടെ സഹോദരൻ അഭിജിത്ത് പി.ഷാജി (28), പനച്ചിക്കാട് കണിയാൻമല ഭാഗത്ത് ചിരക്കരോട്ട് വീട്ടിൽ ശ്രീജിത്ത്(24) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് പതിനൊന്നാം തീയതി വൈകിട്ട് 4 മണിയോടുകൂടി കോട്ടയം കോടിമത ഭാഗത്ത് പ്രവർത്തിക്കുന്ന ബിവറേജ് ഷോപ്പിൽ മദ്യം വാങ്ങാൻ എത്തുകയും തുടർന്ന്…

Read More

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൈനടി, പയറ്റുപാക്ക ഭാഗത്ത് നാൽപതിൽ ചിറ വീട്ടിൽ ഗോകുൽ. ജി (28) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് അശ്ലീല ദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുക്കുകയും, കൂടാതെ പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ് ആറിന്റെ…

Read More

രാമങ്കരി ഷാപ്പിലെ കൊലപാതകം; പ്രതികൾ പിടിയിൽ

കുട്ടനാട് രാമങ്കരി കുന്നംകരി വാഴയിൽ ഷാപ്പിൽ സുഹൃത്തുക്കളായ ജീവനക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ പിടിയിലായി. കോഴിക്കോട് മാവൂർ ചെറുപ്പപാറയിൽ വീട്ടിൽ മുരളി(37) കൊല്ലപ്പെട്ട കേസിലാണ് രണ്ടുപേരെ രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി പഞ്ചായത്ത് നാലാം വാർഡ് മട്ടാഞ്ചേരി വീട്ടിൽ മെബിൻ(27),കൊട്ടാരക്കര മൈലം പഞ്ചായത്ത് ഏഴാം വാർഡ് ബംഗ്ലാതറ വീട്ടിൽ ശ്രീക്കുട്ടൻ(24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒമ്പതാം തീയതി രാത്രി ആയിരുന്നു സംഭവം. രാമങ്കരി ഇൻസ്‌പെക്ടർ ജെ പ്രദീപ്, സബ് ഇൻസ്പെക്ടർ സഞ്ജീവ്,…

Read More

ആന്ധ്ര സ്വദേശിയിൽ നിന്നും മൂന്നര കോടി രൂപ തട്ടിയെടുത്തു; ആര്‍എസ്എസ് മുന്‍ ദേശീയ നേതാവും ഭാര്യയും അറസ്റ്റില്‍

പാലക്കാട്: സ്‌ക്രാപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് മുന്‍ ദേശീയ നേതാവും ഭാര്യയും അറസ്റ്റിൽ പട്ടാമ്പി ഞാങ്ങിട്ടിരി സ്വദേശി കെ.സി. കണ്ണനും ഭാര്യ ജീജാ ഭായിയുമാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശ് സ്വദേശി മദുസൂദന റെഡ്ഡിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇദ്ദേഹത്തിന്റെ കൈവശം നിന്നും മൂന്നര കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. കര്‍ണാടകയിലെ സ്വകാര്യ പഞ്ചസാര ഫാക്ടറിയിലെ സ്‌ക്രാപ്പ് നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് മുന്‍ ആര്‍എസ്എസ് നേതാവിനേയും ഭാര്യയേയും അറസ്റ്റ് ചെയതത്. 2022 ഡിസംബര്‍ മുതല്‍…

Read More

യുവതിയുടെ ആത്മഹത്യ: ഭർതൃപിതാവ് അറസ്റ്റിൽ

കുന്നംകുളം : കടവല്ലൂർ കല്ലുംപുറത്ത് യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ പിതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.കേസിലെ രണ്ടാം പ്രതിയായ കടവല്ലൂർ കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ അബൂബക്കറി(62)നെയാണ് കുന്നംകുളം അസിസ്റ്റൻറ് പോലീസ് കമ്മീഷണർ പി. അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.കടവല്ലൂർ കല്ലുംപുറം പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സൈനബ(22)യാണ് ആത്മഹത്യ ചെയ്തത്.കഴിഞ്ഞ ഒക്കടോബർ 25നാണ് സംഭവം നടന്നത്.

Read More

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

കൽപ്പറ്റ: വയനാട് ജില്ലയിലെ കൽപ്പറ്റയ്ക്കടുത്ത് തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ പിടിയിലായി. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആണ് അദ്ധ്യാപകനെ പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. മലപ്പുറം പുളിയക്കോട് മുണ്ടംപറമ്പ് കാവുങ്ങല്‍കണ്ടി അബ്ദുല്‍ ഹക്കീമിനെയാണ് തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മതവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍തഥിയാണ് ഇയാള്‍ പീഡിപ്പിച്ചതായി പരാതിപ്പെട്ടത്.

Read More

ഗുരുവായൂരിൽ 105 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

തൃശ്ശൂര്‍: ഗുരുവായൂരില്‍ 105 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേർ എക്‌സൈസിന്റെ പിടിയിൽ. കോഴിക്കോട് ബാലുശ്ശേരി കോറോത്ത് വയല്‍വീട്ടില്‍ അമര്‍ജിഹാദ് (27) തളിക്കുളം തമ്പാന്‍ കടവ് നാലകത്ത് തിരുത്തി കാട്ടില്‍ ആഷിഫ് (42) എന്നിവരാണ് പിടിയിലായത്. ചാവക്കാട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ രണ്ട് ബൈക്കുകളും പിടിച്ചെടുത്തു. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ നാലുലക്ഷത്തോളം രൂപ വിലവരുമെന്നാണ് എക്‌സൈസ് പറയുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial