
ന്യൂസീലൻഡിൽ ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പ്രതി പോലീസ് പിടിയിൽ
പുനലൂർ: ന്യൂസീലൻഡിൽ ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതിയെ പോലീസ് പിടികൂടി. 11.3 ലക്ഷം രൂപയാണ് പ്രതി പരാതിക്കാരനിൽ നിന്ന് തട്ടിയത്. എറണാകുളം കുറുപ്പംപടി രായമംഗലം അട്ടയത്ത് ഹൗസിൽ ബിനിൽ കുമാർ (41) ആണ് അറസ്റ്റിലായത്. പിറവന്തൂർ കറവൂർ ചരുവിള പുത്തൻ വീട്ടിൽ ജി. നിഷാദ് എന്നയാളാണ് തട്ടിപ്പിനിരയായത്. 45 ദിവസത്തിനുള്ളിൽ ന്യൂസീലൻഡിൽ കൊണ്ടുപോയി ജോലി വാങ്ങി നൽകുമെന്നുള്ള സമൂഹ മാധ്യമത്തിൽ നൽകിയ പരസ്യം കണ്ടാണ് പരാതിക്കാരൻ ബിന്നിൽ കുമാറിനെ ബന്ധപ്പെടുന്നത്. നിഷാദിൽ നിന്ന്…