യുവാവിനെ കണ്ട് സംശയം തോന്നി; പരിശോധിച്ചപ്പോൾ ബാഗിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്, അറസ്റ്റ്
കോട്ടയം: ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൻ കഞ്ചാവ് വേട്ട. 12.5 കിലോ കഞ്ചാവാണ് എക്സൈ് സംഘം യുവാവിൽ നിന്ന് പിടികൂടിയത്. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ഷെറോൺ നജീബാണ് പിടിയിലായത്. റെയിൽവേ സ്റ്റേഷന്റെ പുതിയ പ്രവേശന കവാടത്തിന് മുൻവശം വച്ചാണ് യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.എസ് പ്രമോദും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ നിന്നിരുന്ന നജീബിനെ കണ്ട് സംശയം തോന്നി എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ്…

