9 വയസുകാരിയെ പീഡിപ്പിച്ച് കനാലിൽ തള്ളി; പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ പിടിയിൽ
നന്ദ്യാല (ആന്ധ്രാപ്രദേശ്): ഒൻപതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പിടിയിൽ. പാർക്കില്‍ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മൂന്ന് ആൺകുട്ടികൾ കനാലിലേക്ക് തള്ളിയിടുകയാണ് ഉണ്ടായത്. ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയിലാണ് ദാരുണ സംഭവം ഉണ്ടായത്. കുട്ടിയ്ക്കായി പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. പാർക്കിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചു. തുടർന്ന് ഇവർ പെൺകുട്ടിയെ മുച്ചുമാരി ഇറിഗേഷൻ കനാലിലേക്ക് തള്ളിയിട്ടു. പിടിയിലായ പ്രതികളെല്ലം മുച്ചുമാരി ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന്…

