
ഒന്നാം തീയതിയും കുപ്പി റെഡി, മണ്ണാർക്കാട് 35 ലിറ്റർ ചാരായം, ചിറയിൻകീഴ് 21 ലിറ്റർ വിദേശ മദ്യം; 3 പേർ അറസ്റ്റിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈ ഡേയുടെ ഭാഗമായി നടന്ന പരിശോധനകളിൽ വിവിധ ജില്ലകളിൽ നിന്നായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഡ്രൈ ഡേയായ ഒന്നാം തീയതി 35 ലിറ്റർ ചാരായവുമായി സ്വദേശി ഗോപിനാഥൻ (59 വയസ്) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്കൂട്ടറിൽ നിന്നും വീട്ടിൽ നിന്നുമായാണ് ഇത്രയും ചാരായം കണ്ടെടുത്തത്. മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അബ്ദുൾ അഷറഫും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്. പാർട്ടിയിൽ പ്രിവന്റീവ്…