
ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ.
തിരുവനന്തപുരം: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വെള്ളനാട് ശ്രീകണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി എൽ സിന്ധുവിനെയാണ് ഇയാൾ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും അടിക്കാൻ കൈ ഓങ്ങുകയും ചെയ്തത്. ഡിസംബർ 6നാണ് സംഭവം നടന്നത്. സിന്ധു പരാതി നൽകിയതിന് പിന്നാലെ ശ്രീകണ്ഠൻ മുൻകൂർ ജാമ്യം തേടി കോടതിയെ…