
എംഡിഎംഎയും കഞ്ചാവുമായി യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ
തളിപ്പറമ്പ്: യുവതിയടക്കം നാലുപേരെ ലഹരിവസ്തുക്കളുമായി എക്സൈസ് സംഘം അറസ്റ്റുചെയ്തു. പട്ടുവം സ്വദേശികളായ കെ. ബിലാൽ (31), മിസ്ഹാബ് (33), കാക്കാത്തോടിലെ സി.കെ. ഹാഷിം (29), കുപ്പം മുക്കുന്നിലെ പ്രജിത (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നു വ്യത്യസ്ത കേസുകളിലായാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു. ബിലാലിൽനിന്ന് 450 മില്ലിഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഹാഷിമിൽനിന്ന് 15 ഗ്രാം കഞ്ചാവും പ്രജിതയിൽനിന്ന് 10 ഗ്രാം കഞ്ചാവും മിസ്ഹാബിൽനിന്ന് 15 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പുതുവത്സര രാത്രിയിൽ…