മലയാലപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ഉപദ്രവിച്ചയാൾ പിടിയിൽ
പത്തനംതിട്ട: മലയാലപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ഉപദ്രവിച്ചയാൾ പിടിയിൽ. സംഭവത്തിൽ 52 വയസുകാരനാണ് അറസ്റ്റിലായത്.മലയാലപ്പുഴ സ്വദേശിനിയായ കലയുടെ പരാതിയിലാണ് ഭർത്താവ് ബിജു അറസ്റ്റിലായത്. 2020 ലായിരുന്നു കലയുടെയും ബിജുവിന്റെയും വിവാഹം. വിവാഹം നടക്കുന്ന സമയത്ത് ബിജുവിന് 47 വയസായിരുന്നു. വിവാഹം കഴിഞ്ഞത് മുതൽ തന്നെ ഇയാൾ ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. നൽകിയ സ്ത്രീധനം കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു പലപ്പോഴും ഉപദ്രവിച്ചിരുന്നത്. കഴിഞ്ഞ പതിനൊന്നാം തീയതി ബിജു കലയുടെ കഴുത്തിൽ തുണിയിട്ട് മുറുക്കി ശ്വാസം…

