കേരളത്തിലേക്ക് കടത്താൻ കൊണ്ടു വന്ന 12 കിലോ കഞ്ചാവുമായി നാല് പേരെ പൊലീസ് പിടികൂടി

കമ്പം: കേരളത്തിലേക്ക് കടത്താൻ കൊണ്ടു വന്ന 12 കിലോ കഞ്ചാവുമായി നാല് പേരെ പൊലീസ് പിടികൂടി. തമിഴ്നാട് കമ്പം പൊലീസാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ നാല് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേരള – തമിഴ് നാട് അതിർത്തിക്കടുത്തുള്ള കമ്പത്തു നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ നീക്കം നടക്കുന്നതായി കമ്പം സൗത്ത് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇത് തടയാൻ കമ്പം ബൈപ്പാസ് റോഡിൽ പൊലീസ് പരിശോധന തുടങ്ങി. ഈ സമയം ക്രിക്കറ്റ് മൈതാനത്തിനടുത്തുള്ള സ്വകാര്യ…

Read More

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 1.79 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ

കല്പറ്റ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 1.79 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയിലായി. മണിയാറൻകുടി അച്ചാരുകുടിയിൽ ലിബിനെ (33) ആണ് അറസ്റ്റിലായത്. വ്യാജ ആധാർ കാർഡ് ഉൾപ്പെടെ നൽകിയായിരുന്നു തട്ടിപ്പ്. മുക്കുപണ്ടം പണയം വെക്കുന്ന സമയത്ത് സ്ഥാപനത്തിലെ ജീവനക്കാർക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ, സ്ഥാപനത്തിൽ ഓഡിറ്റ് നടന്നപ്പോഴാണ് പണയം വെച്ചിരിക്കുന്നത് സ്വർണമല്ല എന്ന് വ്യക്തമായത്. ഇതിന് പിന്നാലെ കരിമണ്ണൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. രണ്ട് പ്രാവശ്യമായാണ് ഇയാൾ പണയം വച്ച് തുക തട്ടിയത്….

Read More

മലപ്പുറത്തും കണ്ണൂരിലും എക്സൈസ് റെയ്ഡ്; കഞ്ചാവുമായി 2 പേർ അറസ്റ്റിൽ

മലപ്പുറം: എക്സൈസ് നടത്തിയ റെയ്‌ഡുകളിൽ മലപ്പുറത്തും കണ്ണൂരിലും കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ. ജിനീഷിൻറെ നേതൃത്വത്തിലാണ് 1.31 കിലോ ഗ്രാം കഞ്ചാവുമായി പാണക്കാട് സ്വദേശിയായ ഫിറോസ് ബാബുവിനെ (46) അറസ്റ്റ് ചെയ്തത്. മഞ്ചേരി എക്സൈസ് സർക്കിൾ പാർട്ടിയും മലപ്പുറം ഐബിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പാർട്ടിയിൽ മലപ്പുറം ഐബി ഇൻസ്‌പെക്ടർ ടി.ഷിജുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ഉമ്മർകുട്ടി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അൽത്താഫ്, സിവിൽ…

Read More

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; നാടോടി സ്ത്രീകൾ പിടിയിൽ

കോട്ടയം: പുതുപ്പള്ളിയില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. വീട്ടിലെ തൊട്ടിലില്‍ ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീകള്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് സംഭവം. ഒരാഴ്ച മുന്‍പും ഇവര്‍ വീടിന് സമീപം എത്തിയതായി വീടിന്റെ പരിസരത്ത് എത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഇവര്‍ കുഞ്ഞിനെ നോക്കി വയ്ക്കുകയും, പിന്നീടെത്തി കുഞ്ഞിനെ കടത്തി കൊണ്ടുപോവാന്‍ ശ്രമിക്കുകയുമായിരുന്നു. വീടിനകത്ത് കയറി കുഞ്ഞിനെ കൈകലാക്കിയ നാടോടി സ്ത്രീകള്‍ ഷാളില്‍ പുതച്ച്…

Read More

പാറശാലയിൽ വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി വിളവെടുത്ത് ഉണക്കി കച്ചവടം നടത്തി വന്ന ആളെ പിടികൂടി

തിരുവനന്തപുരം: പാറശാലയിൽ കഞ്ചാവ് ചെടി നട്ടുവളർത്തി വിളവെടുത്ത് ഉണക്കി കച്ചവടം നടത്തി വന്ന ആളെ പിടികൂടി എക്‌സൈസ്. പാറശ്ശാല സ്വദേശിയായ ശങ്കർ (54) ആണ് വീട്ടുപറമ്പിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികളുമായി പിടിയിലായത്. മൂന്ന് മീറ്റർ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും ഈ ചെടികളിൽ നിന്ന് വെട്ടി ഉണക്കിയെടുത്ത 150 ഗ്രാം കഞ്ചാവുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. അമരവിള എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ വി എൻ മഹേഷിന്‍റെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്‍റ് എക്സൈസ്…

Read More

ആറ്റിങ്ങലിൽ മൂന്നുതരം മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: മൂന്നുതരം മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ. നാവായികുളം വെട്ടിയറ വിളയിൽ പുത്തൻ വീട്ടിൽ പാച്ചൻ എന്നു വിളിക്കുന്ന പ്രവീൺ (28) ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം നിന്നാണ് ആറ്റിങ്ങൽ പൊലീസ് ഇയാളെ പിടികൂടിയത്. 2.65 ഗ്രാം എംഡിഎംഎ, 8.60 ഗ്രാം കഞ്ചാവ്, 4.82 ഗ്രാം ഇളം മഞ്ഞ നിറത്തിലുള്ള മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട പൗഡർ എന്നിവയും ഇയാളുടെ പക്കൽനിന്നും പൊലീസ് പിടികൂടി. വിൽപനയ്ക്കായാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ കൈയിൽ സൂക്ഷിച്ചിരുന്നത് എന്ന് പൊലീസ് പറഞ്ഞു….

Read More

ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്; ഡോക്ടർ ദമ്പതികളിൽ നിന്നും 7.65 കോടി തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

ആലപ്പുഴ: ഡോക്ടർ ദമ്പതികളിൽ നിന്ന് പണം തട്ടിയ കേസിലെ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. രാജസ്ഥാനിലെ പാലി സ്വദേശി നിർമൽ ജെയിൻ ആണ് അറസ്റ്റിലായത്. രാജസ്ഥാനിൽ നിന്ന് ആണ് ഇയാളെ പിടികൂടിയത്. പ്രതിയെ ആലപ്പുഴയിൽ എത്തിച്ചു. ഓൺലൈനായി 7.65 കോടി രൂപ ആണ് ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്ന് ഇയാൾ തട്ടിയെടുത്തത്. ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെയാണ് 7.65 കോടി നഷ്ടപ്പെട്ടത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ഓൺലൈൻ തട്ടിപ്പ് നടത്തുന്ന ചൈനീസ് കമ്പനിയുമായി നേരിട്ട് ബന്ധമുള്ള ഇന്ത്യയിലെ…

Read More

വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കൊല്ലം: കൊല്ലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കല്ലുവാതുക്കൽ സ്വദേശി ആരോമലിനെയാണ് (37) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്. സിയാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ സിബി സിറിൽ, പ്രിവന്റീവ് ഓഫീസർമാരായ ആരോമൽ, ബിജോയ്‌, വനിത സിവിൽ എക്‌സൈസ് ഓഫീസർ റാണി സൗന്ദര്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിഷാദ് എന്നിവ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. മറ്റൊരു സംഭവത്തിൽ കോട്ടയം…

Read More

മൺറോത്തുരുത്തിൽ 31 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കൊല്ലം: മൺറോത്തുരുത്തിൽ 31 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തൃക്കരുവ കരുവാപ്പള്ളിമുക്ക് മൂലയിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന അജ്മൽ (25)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കൊല്ലം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ്‌ ആന്റിനർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് പ്രതി കഞ്ചാവുമായി പിടിയിലായത്. ആന്ധ്രാപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവെത്തിച്ച് ചില്ലറവിൽപ്പനക്കാർക്ക് വിതരണം ചെയ്തുവരുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്.ഷിജു, സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപ് എന്നിവരുടെ…

Read More

മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലിയെന്ന പരാതിയിൽ പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ.

മട്ടാഞ്ചേരി: മൂന്നര വയസ്സുകാരനെ ക്രൂരമായി തല്ലിയെന്ന പരാതിയിൽ പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ. മട്ടാഞ്ചേരി ആനവാതിൽ സ്വദേശി സീതാലക്ഷ്മി (35) യാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് മട്ടാഞ്ചേരി പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ചോദ്യത്തിന് ഉത്തരം നൽകാത്തതിൽ പ്രകോപിതയായ അധ്യാപിക കുട്ടിയെ ചുരൽ കൊണ്ട് പുറത്തടിക്കുകയായിരുന്നു എന്നാണ് പരാതി. മട്ടാഞ്ചേരി പാലസ് റോഡിലെ പ്ലേ സ്‌കൂളിലാണ് അധ്യാപിക ചൂരൽ ഉപയോഗിച്ച് കുട്ടിയെ തല്ലിയത്. ബുധനാഴ്ചയാണ് സംഭവം. ചൂരൽ കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ പുറത്ത് പാടുകൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial