ആദിവാസി മേഖലയിൽ വൻ തോതിൽ മദ്യ വിൽപ്പന നടത്തി വന്നിരുന്നയാൾ പിടിയിൽ
തൃശൂർ: പുളിയിലപ്പാറ ആദിവാസി മേഖലയിൽ വൻ തോതിൽ മദ്യ വിൽപ്പന നടത്തി വന്നിരുന്ന ചാലക്കുടി കൂടപ്പുഴ സ്വദേശി പട്ടത്ത് വീട്ടിൽ രമേഷ് (ജവാൻ രമേഷ്- 52) പിടിയിൽ. 40 ലിറ്റർ ജവാൻ മദ്യവും അത് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച മഹീന്ദ്ര ജീപ്പും സഹിതം ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരീഷ് സി യുവും സംഘവും ചേർന്നാണ് പിടികൂടിയത്. അതിരപ്പിള്ളി പഞ്ചായത്തിലെ വാഴച്ചാൽ മുതൽ പുളിയിലപ്പാറ, മുക്കുംപുഴ വരെയുള്ള വിവിധ ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ച് വ്യാപക മദ്യവിൽപ്പന നടത്തി…

