
മകനോടുള്ള വൈരാഗ്യം തീർക്കാൻ മകൻ്റെ കടയിൽ കഞ്ചാവ് ഒളിപ്പിച്ചു; ഓട്ടോഡ്രൈവർ പിടിയിൽ
മാനന്തവാടി: മകനോടുള്ള വൈരാഗ്യം തീർക്കാൻ ടൗണിലുള്ള മകന്റെ കടയില്‍ കഞ്ചാവ് ഒളിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. ടൗണിലെ പി.എ ബനാന എന്ന സ്ഥാപനത്തിലാണ് കഞ്ചാവ് ഒളിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാനന്തവാടി പയ്യമ്പള്ളി സ്വദേശി കൊല്ലശ്ശേരിയില്‍ വീട്ടില്‍ 38കാരനായ ജിന്‍സ് വര്‍ഗീസിനെയാണ് എക്സൈസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ആറിനാണ് കടയിൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. വിവരത്തിന്ററെ അടിസ്ഥാനത്തില്‍ മൈസൂര്‍ റോഡില്‍ കല്ലാട്ട് മാളിന് സമീപം പ്രവര്‍ത്തിക്കുന്ന പി.എ ബനാന…