ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ

      തിരുവനന്തപുരം : ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ. തിരുവനന്തപുരം പന്നിയോട് സ്വദേശി ലത(45) ആണ് അറസ്റ്റിലായത്. വിയ്യൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് മകന് നൽകാൻ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ലത അറസ്റ്റിലായത്. കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ കെ.വി യും സംഘവും ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണന് വേണ്ടിയാണ് കഞ്ചാവ്  കൊണ്ടുവന്നത്

Read More

പെണ്‍കുട്ടിയെ ട്രെയിനില്‍ തട്ടിക്കൊണ്ടുപോയ മലയാളി അറസ്റ്റില്‍

കാസര്‍കോട്: മംഗലൂരുവില്‍ നിന്ന് ട്രെയിനില്‍ തട്ടിക്കൊണ്ടുപോയ രണ്ടരവയസ്സുകാരിയെ കണ്ടെത്തി. നാടിനെ വീണ്ടും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ക്കുള്ളില്‍ കാസര്‍കോട്ട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 7.30ന് നാഗര്‍കോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്‌മെന്റില്‍നിന്നാണു കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുവന്ന എറണാകുളം പറവൂര്‍ സ്വദേശി അനീഷ്‌കുമാറിനെ (49) അറസ്റ്റ് ചെയ്തു. പ്രതിക്കൊപ്പം സംശയകരമായ സാഹചര്യത്തില്‍ കുട്ടിയെ കണ്ടെന്ന വിവരം മറ്റു യാത്രക്കാര്‍ അധികൃതരെ അറിയിച്ചതാണ് വഴിത്തിരിവായത്. മുംബൈയില്‍നിന്നു മടങ്ങുകയായിരുന്ന അനീഷ്‌കുമാര്‍, മംഗലൂരു റെയില്‍വേ സ്റ്റേഷനില്‍വച്ച് കുട്ടി…

Read More

ഹരിപ്പാട് ഒരു ലക്ഷത്തിലധികം രൂപയുടെ മദ്ധ്യവുമായി വയോധികൻ പിടിയിൽ

ഹരിപ്പാട്: വലിയ പ്രതീക്ഷകളോടെയാണ് എല്ലാ തവണയും പോലെ ഈ പ്രാവശ്യവും രഘു വിദേശമദ്യം വീട്ടിൽ ശേഖരിച്ചു വച്ചത്. ഒന്നാം തീയതി അടക്കമുള്ള ഡ്രൈ ഡേകളിൽ വിൽപ്പനയ്ക്കായി കരുതിവച്ച അനധികൃത മദ്യവുമായാണ് തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പറയൻതറ വീട്ടിൽ രഘു (70) വിനെ എക്സൈസ് സംഘം പിടികൂടിയത്. വിദേശമദ്യം വീട്ടിൽ ശേഖരിച്ച് വച്ച് വിൽപ്പന ഇയാളുടെ രീതിയാണ് .സംസ്ഥാനത്ത് മദ്യശാലകൾ അവധിയുള്ള ദിവസങ്ങളിൽ വൻതോതിൽ അമിത ലാഭത്തിനായി വിൽപ്പന നടത്തുന്നതാണ് രഘുവിന്റെ പതിവ്. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച്…

Read More

ബംഗാളിലെ ആശുപത്രിയിൽ രണ്ടിടങ്ങളിലായി ലൈംഗിക പീഡനം; അറസ്റ്റ്

ആർജികർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ ശക്തമായ പ്രതിഷേധം അരങ്ങേറുന്ന പശ്ചിമ ബംഗാളിൽ വീണ്ടും ലൈംഗികാതിക്രമങ്ങൾ തുടർക്കഥയാകുന്നു. ബിർഭൂമിലെയും, ഹൌറയിലെയും ആശുപത്രികളിലായി രണ്ട് പീഡന ശ്രമങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബിർഭൂം ജില്ലയിലെ ലാംബസാർ സ്വാസ്ഥ്യ കേന്ദ്രത്തിലാണ് രാത്രി ഡ്യൂട്ടിയിലായിരുന്ന നഴ്‌സിന് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. കടുത്ത പനിയെ തുടർന്ന് ഹെൽത്ത് സെൻ്ററിലേക്ക് സ്‌ട്രെച്ചറിൽ കൊണ്ടുവന്നയാൾക്ക് നഴ്‌സ് സലൈൻ ഡ്രിപ്പ് നൽകുന്നതിനിടെയാണ് സംഭവം. പരിചരിക്കുന്നതിനിടെ രോഗി…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 4 പേർ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ലിൻ്റോ (26), മുഹമ്മദ് നിവാസ് (23), വൈശാഖ് (29), അഭിനവ് (22) എന്നിവരെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ടൂർ പോകാമെന്ന് പറഞ്ഞാണ് പ്രതികളിലൊരാളായ അഭിനവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂടെ കൊണ്ടുപോകുകയായിരുന്നു. ലിന്റോ ലോഡ്ജില്‍ മുറി എടുത്ത് പെണ്‍കുട്ടിക്ക് ലഹരിമരുന്നുകള്‍ നല്‍കിയ ശേഷം പീഡിപ്പിച്ചു. ടാക്സി ഡ്രൈവറായ മുഹമ്മദ്‌ നിവാസ് പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുപോയി ബിയര്‍ നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു പ്രതിയായ വൈശാഖ് ഇയാളുടെ…

Read More

കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ

പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ.  പാലക്കാട് പാമ്പാമ്പള്ളം ടോൾ പ്ലാസക്ക് സമീപം വച്ചാണ് 14.44 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശി ആൽബിൻ സൈമൺ(24 വയസ്), കോഴിക്കോട് സ്വദേശിനി ഷിഫ ഫൈസൽ(23 വയസ്) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ എ.സാദികും സംഘവും ഒറ്റപ്പാലം എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Read More

ട്രെയിനിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

പാലക്കാട്-ചെന്നൈ-പഴനി എക്‌സ്പ്രസിൽ ഐടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. നാമക്കൽ കുമാരപാളയം സ്വദേശി കെവി കിഷോറാണ് പിടിയിലായത്. ഇയാളും ഐടി ജീവനക്കാരനാണ് 26ന് പുലർച്ചെ ട്രെയിനിലെ ശുചിമുറിയിൽ പോയപ്പോഴാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ശുചിമുറിയിൽ ഒളിച്ചിരുന്ന യുവാവ് കടന്നുപിടിക്കുകയായിരുന്നു. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്

Read More

വീട്ടമ്മയെ കടന്നു പിടിച്ച അയൽവാസിയായ പ്ലംബർ അറസ്റ്റിൽ

പത്തനംതിട്ട: വീട്ടമ്മയെ കടന്നുപിടിച്ച അയൽവാസിയായ പ്ലംബർ അറസ്റ്റില്‍. തിരുവല്ല വള്ളംകുളം സ്വദേശിയായ ഫിലിപ്പ് തോമസ് (57) ആണ് തുരുവല്ല പോലീസിന്റെ പിടിയിലായത്. ഗ്യാസ് സിലിണ്ടറിന്റെ ചോർച്ച പരിഹരിക്കാൻ വീട്ടിലെത്തിയ ഇയാൾ വീട്ടമ്മയെ കയറിപ്പിടിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതോടെ ഓടിരക്ഷപ്പെട്ട പ്രതി ഇന്നാണ് പോലീസിന്റെ വലയിലായത്. മൂന്നാഴ്ച മുൻപാണ് കേസിന് ആസ്ദപമായ സംഭവം. ഗ്യാസ് സിലിണ്ടറിന്‍റെ തകരാർ പരിഹരിക്കാനായി ഫിലിപ്പ് തോമസിനെ അയൽവീട്ടുകാർ വിളിച്ചു. പ്ലംബിംഗ് ജോലികൾ ഉൾപ്പെടെ ചെയ്യുന്ന ആളാണ്. എന്നാൽ അടുക്കളയിൽ വെച്ച് പ്രതി കടന്നുപിടിച്ചെന്നാണ്…

Read More

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കോഴിക്കോട്: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 നാണ് കേസിനാസ്പതമായ സംഭവം നടന്നത്.പീഡനത്തെ തുടർന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് അംഗനവാടി ടീച്ചർ സംസാരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയിരുന്നത്.ടീച്ചര്‍ വിവരം ഉടനെ കുന്ദമംഗലം ഐസിഡിഎസ് ഓഫീസറെ അറിയിക്കുകയും പിന്നീട് പൊലീസിന് പരാതി കൈമാറുകയുമായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Read More

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ

ചേർത്തല: കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ രണ്ടു യുവാക്കൾ അറസ്റ്റിൽ. മൂന്ന് കിലോ കഞ്ചാവാണ്‌ എറണാകുളത്തിനുനിന്നും കായംകുളത്തേയ്ക്കുള്ള യാത്രക്കിടയിൽ രണ്ടു യുവാക്കളയിൽ നിന്നായി പിടിച്ചെടുത്തത്. ബുധനാഴ്ച ഉച്ചയോടെ എസ് എൻ കോളേജിന് സമീപമായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് കായംകുളത്തേയ്ക്ക് പോയ കെ എസ് ആർ ടി ബസ് യാത്രക്കാരുടെ കൈയ്യിൽ കഞ്ചാവ് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാരാരിക്കുളം സി ഐ എ. വി ബിജുവിന്റെ നേതൃത്വത്തിലായിരുന്നു ബസ് തടഞ്ഞ് നിർത്തി പരിശോധന നടത്തിയത്. സംശയാസ്പദ സാഹചര്യത്തിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial