
സ്വവർഗാനുരാഗ പ്രണയത്തിൽ നിന്നും പിന്മാറി; നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച കട്ടപ്പന സ്വദേശിനിയ്ക്കെതിരെ കേസെടുത്ത് പോലീസ്
ആലപ്പുഴ: സ്വവർഗാനുരാഗ പ്രണയത്തിൽ നിന്നും പിന്മാറിയ സ്ത്രീയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചു. സംഭവത്തിൽ കട്ടപ്പന സ്വദേശിനിയുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ആലപ്പുഴ സ്വദേശിനിയായ നാല്പത്തിരണ്ടുകാരിയുടെ നഗ്‌നചിത്രങ്ങൾ ആണ് ഇവർ പ്രചരിപ്പിച്ചതു. ഇവരുടെ പരാതിയിൽ ആണ് കേസ്. ആറു വർഷം മുൻപ് ആണ് ആലപ്പുഴ സ്വദേശിനിയുടെ ഭർത്താവ് മരിക്കുന്നത്. ഇതിനു ശേഷമാണ് സമൂഹമാധ്യമത്തിലൂടെയാണ് കട്ടപ്പന സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയുമായി സൗഹൃതത്തിലാകുന്നത്. ഇത് പിന്നീട് സ്വവർഗാനുരാഗത്തിലേക്കു തെന്നിമാറുകയായിരുന്നു. എന്നാൽ ആലപ്പുഴക്കാരി ബന്ധത്തിൽനിന്ന് പിന്മാറിയതോടെ പ്രകോപിതയായ കട്ടപ്പനക്കാരി ഞായറാഴ്ച ആലപ്പുഴയിലെ വീട്ടിലെത്തി ബഹളമുണ്ടാക്കി. തന്നോടൊപ്പം…