കോടതിയിൽ സാക്ഷി പറഞ്ഞാൽ യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ധനം; പ്രതികൾ അറസ്റ്റിൽ
കോട്ടയം: വൈക്കത്ത് യുവാവിനെ സംഘം ചേർന്ന് മർദിച്ച പ്രതികളെ പോലീസ് പിടികൂടി. തങ്ങൾക്കെതിരെ കോടതിയിൽ സാക്ഷി പറഞ്ഞാൽ യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അക്രമികൾ മർദിച്ചത്. ആലപ്പുഴ പട്ടണക്കാട് വെളുത്തേടത്ത് വെളിവീട്ടിൽ സുജിത്ത് (45), തലയാഴം പുത്തൻപാലം കൊട്ടാരത്തിൽ കെ.എസ്.വിഷ്ണു (26), വൈക്കം വെച്ചൂർ മുച്ചൂർക്കാവ് കൃഷ്ണവിലാസം സലീഷ് (40) എന്നിവരെ വൈക്കം പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വെച്ചൂർ സ്വദേശിയായ യുവാവിനെ ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗസംഘം വണ്ടിയിൽ…

