
വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് 5 ലക്ഷം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് – കൊടുവള്ളി സ്വദേശി സെയ്ഫുള്‍ റഹ്മാന്‍, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണന്‍, അഖില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. കല്ലറ- കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന ഇവര്‍. കഴിഞ്ഞ ജൂലായിലാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയിലാണ് പാങ്ങോട് പൊലീസ്…