
72 കാരൻ്റെ മരണം മകൻ അറസ്റ്റിൽ
ന്യൂഡൽഹി : 72 വയസുകാരന്റെ മരണത്തിന് പിന്നിൽ സ്വന്തം മകൻ തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. ഈസ്റ്റ് ഡൽഹിയിലെ അശോക് നഗറിൽ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഗൗതം താക്കൂറിന്റെ മരണം അന്വേഷിച്ച പൊലീസ് സംഘമാണ് ഒടുവിൽ കുടുംബത്തിൽ നിന്നു തന്നെ കൊലയാളിയെ അറസ്റ്റ് ചെയ്തത്. പൊതുമേഖലാ ടെലികോം കമ്പനിയായ എംടിഎൻഎല്ലിൽ നിന്ന് വിരമിച്ച ഗൗതം തന്റെ സ്വത്തുക്കളെല്ലാം മൂത്ത മകന് നൽകുന്നുവെന്ന് ആരോപിച്ചാണ് രഹസ്യമായി കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. പൊലീസിനെ വഴിതെറ്റിക്കാൻ ഒരു വ്യാജ കഥ…