
കല്ലമ്പലത്ത് കക്കൂസ് മാലിന്യം തോട്ടിൽ ഒഴുക്കി; ടാങ്കർ ലോറി ഡ്രൈവറെ പിടികൂടി നാട്ടുകാർ
തിരുവനന്തപുരം: കല്ലമ്പലത്തു കക്കൂസ് മാലിന്യം തോട്ടിൽ ഒഴുക്കുന്നതിനിടെ ഡ്രൈവറേയും ടാങ്കർ ലോറിയും നാട്ടുകാർ പിടികൂടി. ഇന്ന് വെളുപ്പിന് ഒന്നര മണിയോടെ കല്ലമ്പലം തട്ടുപാലത്താണ് സംഭവം. കഴിഞ്ഞ കുറേ നാളുകളായി കല്ലമ്പലത്തും പരിസരപ്രദേശങ്ങളിലും രാത്രിയുടെ മറവിൽ കക്കൂസ് മലിന്യങ്ങളും ഹോട്ടൽ മലിന്യങ്ങളും തള്ളുക പതിവായിരുന്നു. കല്ലമ്പലത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും പൊലീസിൽ പരാതികിട്ടിയിരുന്നു. രാത്രിയിൽ വാഹന പരിശോധന നടത്തുമ്പോൾ മാലിന്യങ്ങൾ കൊണ്ടുപോകുന്ന ടാങ്കർ ലോറികൾ പരിശോധിക്കുമെങ്കിലും ആ സമയങ്ങളിൽ മാലിന്യങ്ങൾ പുറംതള്ളാത്തതു കാരണം നടപടിയെടുക്കാൻ കഴിയാറില്ല. അത്…