
ബസിൽ വിദ്യാർത്ഥിനിയോട് യാത്രക്കാരന്റെ ലൈം ഗീകാതിക്രമം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി
കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യവേ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുല്‍ മജീദ് (52) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യാര്‍ത്ഥിനി തൃശ്ശൂര്‍ – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകവേയാണ് അതിക്രമത്തിന് ഇരയായത്. അസുഖത്തിന്റെ അവശതയില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥിനിയെ ബസ് രാമനാട്ടുകര ബസ് സ്റ്റാന്റിലേക്ക്…